ആരോഗ്യകരമായി ജീവിക്കുന്ന ഒരു വ്യക്തിയിൽ കാണാൻ കഴിയുന്ന ഒന്നല്ല പൊണ്ണത്തടി അഥവാ ഒബേസിറ്റി. കാരണം ശരീരത്തിന്റെ ഉയരത്തിനനുസരിച്ച് ശരീരഭാരം കൃത്യമായി ക്രമപ്പെടുത്തി നിലനിർത്തുന്നതിന് ആരോഗ്യകരമായി ഭക്ഷണശീലം ഉള്ള വ്യക്തികൾ എപ്പോഴും ശ്രദ്ധിക്കും. ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ശരീരത്തിലേക്ക് നാം ഏത് രീതിയിലാണോ ഭക്ഷണം കൊടുക്കുന്നത്, ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഇവയാണ് നമ്മുടെ ശരീരത്തിന്റെ ഭാരത്തെ നിയന്ത്രിക്കുന്നത്.
ഓരോ ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗാലറി ഗ്ലൂക്കോസ് എന്നിവയെല്ലാം ശരീരത്തിൽ അടിഞ്ഞു കൂടുന്നത് കൊഴുപ്പായിട്ടാണ്. ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കൊഴുപ്പായി അടിഞ്ഞുകൂടാതെ ഇരിക്കുന്നതിന് വേണ്ടി ഇത്തരം ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. പ്രത്യേകമായി ചുവന്ന മാംസങ്ങൾ അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അതുപോലെതന്നെ ഹോട്ടൽ ഭക്ഷണങ്ങളും .
ബേക്കറി പദാർത്ഥങ്ങളും ധാരാളമായികെമിക്കലുകൾ അടങ്ങിയവയാണ്.രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന ജലപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നവയാണ് എന്നാൽ ഇവയുടെ രുചി കൊണ്ട് തന്നെ നാം ഇവ വേണ്ടെന്നു വയ്ക്കാൻ മടിക്കുന്നു. ഒരുപാട് തവണ ഉപയോഗിച്ച എണ്ണയായിരിക്കും ഇവ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും ഉപയോഗിക്കുന്നത് ഇത് ശരീരത്തിന് ഒരുപാട് മോശമായ അവസ്ഥ സൃഷ്ടിക്കുന്നു.
പ്രത്യേകിച്ചും മലയാളികളുടെ ഇഷ്ടഭക്ഷണം ആയ ചോറ് തന്നെയാണ് നമ്മുടെ ശരീരത്തിന് ഇത്രയും രോഗങ്ങളും പൊണ്ണത്തടിയും ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി ചോറ് ഉപേക്ഷിച്ചുകൊണ്ട് വെറും പച്ചക്കറികൾ അല്പം മാത്രം വേവിച്ച് കഴിക്കുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും, പൊണ്ണത്തടി ഇല്ലാതാക്കാനും സാധിക്കും.