നിങ്ങളുടെ വീടിന്റെ ഈ ഭാഗത്താണ് പച്ചകുതിരയെ കാണുന്നത് എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു.

വീട്ടുപരിസരത്ത് കാണപ്പെടുന്ന ഒരു ചെറു ജീവിയാണ് പച്ചക്കുതിര. ഈ പച്ചക്കുതിര നിങ്ങളുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ട് എങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ ജീവിതത്തിലേക്ക് സാമ്പത്തിക അഭിവൃദ്ധി സംഭവിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ പച്ചകുതിര വരുന്നത് എന്നാണ്. എന്നാൽ പച്ചക്കുതിര നിങ്ങളുടെ വീട്ടിലേക്ക് വരുന്ന സമയത്ത് ഒരിക്കലും ഇതിനെ ആട്ടിപ്പായിക്കാനോ ജീവൻ നശിപ്പിക്കാനോ പാടില്ല.

   

പലപ്പോഴും ആളുകൾ ഈ പച്ചക്കുതിരയെ ഇതിന്റെ വരവിന്റെ ലക്ഷ്യത്തെയോ ലക്ഷ്യത്തെയോ തിരിച്ചറിയാതെ കൊല്ലുന്ന ഒരു രീതി കാണാറുണ്ട്. ഒരിക്കലും ഇത് ചെയ്യരുത് ഈ ജീവി നിങ്ങളുടെ ഐശ്വര്യത്തിന്റെ ലക്ഷണമായാണ് വീട്ടിലേക്ക് കടന്നുവരുന്നത്. നിമിത്ത ശാസ്ത്രപ്രകാരവും, ലക്ഷണശാസ്ത്രപ്രകാരവും, വാസ്തുശാസ്ത്രപ്രകാരവും, ജ്യോതിഷ ശാസ്ത്രപ്രകാരവും പച്ചകുതിരയുടെ വരവ് വളരെ ഐശ്വര്യമായി തന്നെയാണ് കണക്കാക്കുന്നത്.

അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും നിങ്ങളുടെ വീട്ടിൽ ഒരു പച്ചക്കുതിരയെ കാണുന്നുണ്ട് എങ്കിൽ അതിനെ ഓടിപ്പിക്കാനും നശിപ്പിക്കാനും ശ്രമിക്കാതിരിക്കുക. എന്നാൽ പ്രധാനമായിട്ടും ഈ പച്ചക്കുതിരയെ കാണുന്ന ദിവസത്തിന് ഒരു പ്രാധാന്യമുണ്ട്. പ്രത്യേകമായി ശനി ഞായർ എന്നീ ദിവസങ്ങളിൽ ആണ് കാണുന്നത് എങ്കിലും തിങ്കളാഴ്ച ദിവസത്തിലാണ് കാണുന്നത് എങ്കിലും നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്. സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാക്കുന്നതിന് ഈ ദിവസങ്ങളിൽ പച്ചക്കുതിരയെ കാണുന്നത് ഉത്തമമാണ്.

അതിനോടൊപ്പം തന്നെ പച്ചക്കുതിര വരുന്ന ഭാഗവും വന്നിരിക്കുന്ന ഭാഗവും വടക്ക് ആണ് എങ്കിൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക നിങ്ങളുടെ ജീവിതത്തിലേക്ക് സാമ്പത്ത് കുതിച്ചു ഉയരാൻ പോകുന്നു . ഒരു വീടിന്റെ വാസ്തുശാസ്ത്രപ്രകാരം വടക്കു ദിക്ക് എന്നത് കുബേര ദേവന്റെ സ്ഥാനമാണ്. കുബേര മഹാദേവന്റെ അനുഗ്രഹമായി വേണം ഈ സമയം പച്ചക്കുതിരയെ കണക്കാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *