നിങ്ങളുടെ കാലുകൾക്ക് ഇങ്ങനെ വേദനിക്കുന്നുണ്ടോ എങ്കിൽ പ്രശ്നം മുട്ടുകളിലാണ്.

പ്രധാനമായും കാലുകളിൽ വേദന ഉണ്ടാവുക എന്നുള്ളത് അമിതഭാരമുള്ള ആളുകൾക്ക് പൊതുവേ ഉണ്ടാകാറുള്ളതാണ്. എന്നിരുന്നാൽ പോലും മുട്ടുകളിൽ കേന്ദ്രീകരിച്ച് വേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിന് പല കാരണങ്ങളും ഉണ്ടാകാം. പ്രധാനമായും അമിതഭാരം, സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ, പ്രായാധിക്യം, ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളും, ആക്സിഡന്റുകളോ സംഭവിക്കുന്നത്, സ്പോർട്സ് ഇഞ്ചുറികൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള വേദനകൾക്ക്.

   

കാരണമാണ്. ഇങ്ങനെയെല്ലാം സംഭവിക്കുന്നത് കൊണ്ട് മുട്ടുകൾക്ക് വേദന ഉണ്ടാകും. ഇത് എല്ല് തേയ്മാനം കൊണ്ടും ആകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ മുട്ടുകളിൽ ചെറിയ രീതിയിലും വേദനകൾ അനുഭവപ്പെടുമ്പോൾ ഉടനെ ഒരു എല്ല് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. കാരണം ഇത് ആദ്യം മുതലേ ചികിത്സിക്കുകയാണ് എങ്കിൽ ചെറിയ ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.

എന്നാൽ ഈ വേദന സഹിച്ചുകൊണ്ട് നടക്കുന്നു എന്തുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഉപകാരമല്ല ഇത് നിങ്ങളെ കൂടുതൽ രോഗിയാക്കും. നടക്കുമ്പോൾ കാലുകൾ കുഴയുന്നതുപോലെ, കാലുകൾക്ക് വേദന അനുഭവപ്പെടാം, സ്റ്റെപ്പ് കയറാൻ സാധിക്കാതെ വരിക, എല്ലുകൾക്കിടയിൽ ചെറിയ പൊട്ടുന്ന പോലുള്ള ശബ്ദങ്ങൾ കേൾക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഈ മുട്ടുവേദന കൊണ്ട് ഉണ്ടാകാറുണ്ട്.

പ്രധാനമായും ഇതിനുവേണ്ടി സിസിയോതെറാപ്പിയാണ് എങ്കിൽ കൂടിയും, ഇതിന്റെ സ്റ്റേജുകൾ കൂടുന്തോറും ചികിത്സകളും കൂടുതൽ ശക്തിയുള്ളതായിരിക്കണം. നീ എല്ലുകളെ കൂടുതൽ സ്ട്രെങ്ത്തൻ ചെയ്യുന്ന രീതിയിലുള്ള വ്യായാമങ്ങളും ഒപ്പം തന്നെ ചെയ്യണം. രണ്ട് എല്ലുകൾക്കിടയിൽ ഉള്ള കാർട്ടിലെജിനെ കവർ ചെയ്ത് നിൽക്കുന്ന ഒരു ഭാഗമാണ് കാലിന്റെ മുട്ട് എന്ന് പറയുന്നത്. മുട്ടുകൾക്ക് തകരാർ ഉണ്ടാകുമ്പോൾ എഴുന്നേറ്റ് നടക്കാൻ പോലും നമുക്ക് സാധിക്കാതെ വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *