ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി കഫം മുഴുവൻ ഉരുകി പോകും.

ഒരുപാട് മാനസികവും ശാരീരികവുമായി പ്രശ്നം ഉണ്ടാക്കുന്ന ഒരു രോഗമാണ് കഫക്കെട്ട് എന്നത്. കഫക്കെട്ട് എന്ന് കേൾക്കുമ്പോൾ നിസ്സാരമാണ് എന്ന് തോന്നി എങ്കിൽ കൂടിയും, നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്താനും അതുമൂലം നിങ്ങളുടെ പകലുകളെ കൂടുതൽ ഇറിറ്റേറ്റഡ് ആക്കാനും കാരണങ്ങൾ ആകുന്നതാണ് ഈ കഫക്കെട്ട്.

   

കഫക്കെട്ട് ഉണ്ടാകുന്നത് പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം കൊണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് കഫക്കെട്ട് പെട്ടെന്ന് പിടിപെടാം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മറ്റുള്ളവരിൽ നിന്ന് പകർച്ച മൂലം ഈ കഫക്കെട്ട് ഉണ്ടാകാം. കഫക്കെട്ട് വന്നു കഴിഞ്ഞാൽ മാറിപ്പോകുന്നത് വളരെയധികം പ്രയാസപ്പെട്ട് ആയിരിക്കും.

ഇത്തരത്തിലുള്ള കഫക്കെട്ട് ഉണ്ടാകുമ്പോൾ രാത്രി ഉറങ്ങുന്ന സമയത്ത് മൂക്ക് അടയുന്നതിനും ശ്വാസതടസ്സം അനുഭവപ്പെടുന്നതിനും ഇടയുണ്ട്. ഇതുമൂലം രാത്രിയിൽ ഉറക്കം നഷ്ടപ്പെടാനും പകൽ നിങ്ങൾക്ക് ഉറക്കച്ചടവ് ഉണ്ടാകുന്നതിനും ഇതുമൂലം എനർജിയും നഷ്ടപ്പെട്ടെന്ന് വരാം. ഇങ്ങനെയുള്ള കഫക്കെട്ടിനെ പൂർണമായും ഇല്ലാതാക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ആവി പിടിക്കുക എന്ന മാന്ത്രിക വിദ്യയാണ്.

ഒപ്പം തന്നെ ചെറിയ കുട്ടികൾക്കാണ് എങ്കിൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് പനിക്കൂർക്കയുടെ ഇല വാട്ടി പിഴിഞ്ഞ് അതിന്റെ നീര് എടുത്ത് വെറും വയറ്റിൽ കൊടുക്കാം. മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഈ പനിക്കൂർക്കയോടൊപ്പം അല്പം മഞ്ഞൾ കൂടി പിഴിഞ്ഞു കൊടുക്കാം. അല്പം മുതിർന്ന ആളുകളാണ് എങ്കിൽ പനിക്കൂർക്ക, മഞ്ഞൾ, തുളസി, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച്, രണ്ടു ഗ്ലാസ് വെള്ളത്തിനെ അര ഗ്ലാസ്സാക്കി ദിവസവും മൂന്നുനേരം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *