പ്രായം 40 കഴിഞ്ഞാൽ തന്നെ ചർമ്മത്തിൽ ഒരുപാട് പ്രശ്നങ്ങളുടെ കാലം ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായും മുഖത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥ 40 കൾക്കും 50 കൾക്കും ശേഷം ആണ് കാണുന്നത്. സ്ത്രീകളാണ് കൂടുതലായും ഈ ഒരു പ്രശ്നം അനുഭവിക്കുന്നത്.
പുരുഷന്മാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാം എങ്കിലും വളരെ ചുരുക്കം ആളുകൾ മാത്രമാണ് കാണാറുള്ളത്. പ്രധാനമായും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതിന്റെ മൂല കാരണം എന്നത് ഹോർമോൺ വ്യതിയാനം തന്നെയാണ്. സ്ത്രീകൾക്ക് പ്രത്യേകിച്ചും 40 വയസ്സിന് ശേഷമാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. ഈ ആർത്തവവിരാമം മിക്കപ്പോഴും ഇവരുടെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്.
ഈ സമയത്ത് ഇവരുടെ ഹോർമോണുകളിൽ വലിയ വ്യതിയാനം ഉണ്ടാകുന്നു എന്നതാണ് ഇതിന് കാരണം. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്കും ഇങ്ങനെ മുഖത്ത് കറുത്ത പാടുകൾ വളരുന്നത് കാണാനാകും. അമിതമായ വിശപ്പ് ഉണ്ടെങ്കിലും ശരീരം ക്ഷീണിക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാം.
അതുപോലെതന്നെ അല്പം പോലും ഭക്ഷണം അധികം കഴിക്കുന്നില്ല എങ്കിലും ശരീരം വല്ലാതെ തടിക്കുന്ന അവസ്ഥയും ഈ തൈറോയ്ഡ് കൊണ്ട് ഉണ്ടാകാം. ഇങ്ങനെയുള്ള സമയത്തും മുഖത്ത് ശ്രദ്ധിച്ചാൽ അറിയാം കറുത്ത പാടുകൾ ഉണ്ടാകും. ഈ അവസ്ഥയ്ക്ക് മേലാസ്മ എന്നാണ് പൊതുവേ പറയുന്നത്. മെലാസമ എന്ന് മാത്രമല്ല കരിമംഗല്യം എന്നും ചില ആളുകൾ ഇതിന് വിശേഷിപ്പിക്കാറുണ്ട്.