മുത്തു പോലെ അഴകുള്ള മൂക്കുകൾ സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. പ്രധാനമായും മൂക്കിനു മുകളിലായി ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള പാടുകളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. സ്കിന്നിനുള്ളിലെ പോർസിനുള്ളിൽ നിന്നുമാണ് ഈ രണ്ട് പ്രശ്നങ്ങളും ഉടലെടുക്കുന്നത്.
ചിലർക്ക് ഇത് അമിതമായി ഉണ്ടാകാം എന്നതുകൊണ്ട് തന്നെ മൂക്കിന്റെ നിറം തന്നെ മാറി തോന്നാം. ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിങ്ങൾക്ക് വീട്ടിൽ തന്നെയുള്ള ചില ഹോം റെമെടികൾ പ്രകാരം മാറ്റി കളയാം. ഇതിലേക്കായി പ്രധാനമായും ആവശ്യമുള്ള ഒരു വസ്തു പഞ്ചസാരയാണ് , ഒരു സ്പൂൺ പഞ്ചസാര എടുത്ത് ഒരു ബൗളിലിട്ട് ഒരു ചെറുനാരങ്ങയുടെ പകുതിമുറിച്ച് ഈ നാരങ്ങ തൊണ്ട് അടക്കം.
പഞ്ചസാര മുക്കി, മൂക്കിനു മുകളിലായി സ്ക്രബ് ചെയ്യുക. അല്പസമയം ഇങ്ങനെ സ്ക്രബ്ബ് ചെയ്യുമ്പോൾ തന്നെ നാരങ്ങയിൽ നിന്നുള്ള നീരും കൂടി പഞ്ചസാര മിക്സ് ആയി നല്ല ഒരു സ്ക്രബ്ബ് ലഭിക്കും. ഇതിനുശേഷം മൂക്കിന്റെ ഭാഗം നന്നായി കഴുകി വീണ്ടും ഈ ഭാഗത്ത് ഒരു പാക്ക് ഇട്ടു കൊടുക്കാം. ഇതിനായി മുട്ടയുടെ വെള്ള മാത്രം മാറ്റിയെടുക്കാം.
ഈ വെള്ള ഭാഗത്തിലേക്ക് ഒരു സ്പൂൺ കടലമാവ് ചേർത്തു കൊടുക്കാം. ഇത് നല്ല ഒരു തിക്ക് പേസ്റ്റ് ആകുന്ന ആളവിലേക്ക് കടലമാവ് ചേർക്കാം. ശേഷം മൂക്കിനുമുകളിൽ തേച്ച് 20 മിനിറ്റിനു ശേഷം പറിച്ചു കളയാം. ഇതിനെ ശേഷം മൂക്കിൽ അല്പം കട്ടിയുള്ള തൈര് പുരട്ടി കൊടുക്കാം. നിങ്ങളുടെ മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇങ്ങനെ മാറി കിട്ടും.