കെട്ടിക്കിടക്കുന്ന എത്ര പഴകിയ മലവും ഇനി പുറത്തുപോകും വളരെ എളുപ്പം.

ശരീരത്തിനകത്ത് മലം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ്. പ്രധാനമായും ഇതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രശ്നം മലബന്ധമാണ്. തുടർച്ചയായി രണ്ടു മൂന്നു ദിവസത്തേക്ക് മലം പുറത്ത് പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള മലബന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.

   

തന്നെ ഭക്ഷണത്തിൽ നല്ല രീതിയിൽ ഫൈബർ ഇല്ലാത്തതുകൊണ്ടും, ജലാംശം കുറയുന്നതു കൊണ്ടുമാണ്. ദിവസവും നിങ്ങൾ രണ്ട് ലിറ്ററിൽ കുറഞ്ഞ വെള്ളം കുടിക്കാതിരിക്കുക. ശരീരഭാരം അനുസരിച്ച് മൂന്നോ നാലോ ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഒരുപാട് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുകയാണ് ഉചിതം. പ്രത്യേകിച്ച് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാംസാഹാരങ്ങൾ ഉപേക്ഷിക്കുക.

ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇങ്ങനെ മലബന്ധം തുടർച്ചയായി ഒരുപാട് ദിവസം ഉണ്ടാകുമ്പോൾ വയറിനകത്തുള്ള ക്യാൻസറിന്റെ ഭാഗമായിട്ടും ആകാം എന്ന് സംശയിക്കാം. അതുകൊണ്ടുതന്നെ മൂന്നോ നാലോ ദിവസം മലബന്ധം തുടർച്ചയായി ഉണ്ടാകുമ്പോൾ ഒരു ഡോക്ടറുടെ സഹായം തേടാം.

പ്രധാനമായും ഇങ്ങനെയുള്ള വയർ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്ന മൂല കാരണം വയറിനകത്തുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതാണ്. ധാരാളമായി ആന്റിഓക്സിഡന്റുകളും പ്രൊബയോട്ടിക്കുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ഇതിനു വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം.

Leave a Reply

Your email address will not be published. Required fields are marked *