മുഖചർമ്മം പാല് പോലെ വെളുത്തതാകാൻ പച്ചരി ഇങ്ങനെ ഉപയോഗിക്കൂ.

മുഖ ചർമം വർദ്ധിപ്പിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ചിലർ ചെയ്യുന്ന ചില തെറ്റുകളാണ് ഈ ചർമം കറുത്ത പാടുകളും കുരുക്കളും എല്ലാം ഉണ്ടാകാൻ കാരണമാകുന്നത്. വളരെ കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ ചർമം വളരെയധികം തിളങ്ങുന്നതായി തീരും. പ്രധാനമായും മുഖത്തെ സൺ റ്റാൻ അകറ്റിയെടുക്കുകയും ചെറിയ കുരുക്കൾ വന്നു പോയതിനുശേഷം.

   

ഉള്ള കറുത്ത പാടുകൾ മാറുകയുമാണ് ഇവിടെ പറയുന്ന ഫേസ് പാക്ക് കൊണ്ട് നിങ്ങൾക്ക് ഉപകാരപ്പെടുന്നത്. പ്രധാനമായും ഇങ്ങനെയൊരു ഫേസ്പാക്ക് നിങ്ങൾ ദിവസവും ഉപയോഗിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് തന്നെ നിങ്ങൾക്ക് മുഖത്ത് വ്യത്യാസം കാണാമെങ്കിലും, തുടർച്ചയായി ഇത് ഉപയോഗിക്കുകയാണ് എങ്കിൽ ഈ ചർമം എന്നും നിലനിൽക്കും.

ഈ പാക്ക് ഉണ്ടാക്കാനായി ഏറ്റവും അധികം ആവശ്യമായ ഉള്ളത് പച്ചരി ആണ്. പച്ചരി നാലോ അഞ്ചോ മണിക്കൂർ കുതിർത്തിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ കുതിർത്തി എടുക്കുന്നതിനായി പാല് ഉപയോഗിക്കാം. പാല് അലർജിയുള്ള ആളുകളാണ് എങ്കിൽ ഇതിന് പകരമായി കഞ്ഞിവെള്ളവും ഉപയോഗിക്കാം.

നാലോ അഞ്ചോ മണിക്കൂർ കുതിർത്തിയെടുത്ത ഈ പച്ചരി മിക്സിയുടെ ജാറിൽ ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ അലോവേര ജെല്ല് കൂടി മിക്സ് ചെയ്തു, ഉപയോഗിക്കുന്ന സമയത്ത് രണ്ട് വിറ്റമിൻ ഈ ഓയിൽ കൂടി ചേർത്തു കൊടുക്കാം. ഈ ഉണ്ടാക്കിയ മിക്സ് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാം. തുടർച്ചയായി ആഴ്ചയിലെ 4, 5 ദിവസം ഇത് ഉപയോഗിക്കണം, എങ്കിൽ നല്ല റിസൾട്ട് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *