ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നത് പലതരത്തിലുള്ള രോഗാവസ്ഥകളും നമുക്ക് ഉണ്ടാക്കാം. എന്നാൽ ഇത്തരത്തിലുള്ള രോഗങ്ങളെ എല്ലാം നമുക്ക് ശരീരഭാരതത്തെ നിയന്ത്രിച്ചുകൊണ്ട് ഇല്ലാതാക്കാം. ഇങ്ങനെ ശരീര ഭാരം കുറയ്ക്കുന്നതിനായി അമിതമായി മനസ്സിനെ സ്ട്രെസ്സ് കൊടുത്തുകൊണ്ട് പരിശ്രമിക്കാതിരിക്കുകയാണ് കൂടുതൽ ഉചിതം. ഇങ്ങനെ കൊടുക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാരം കൂട്ടുവാനാണ് ഇടയാക്കുന്നത്.
ശരീരത്തിന്റെ ഭാരം കൂടുന്നതിന് രണ്ട് തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് ഒന്ന് പുറമേ നിന്നുള്ള കാരണങ്ങൾ, ഒന്ന് ശരീരത്തിന് അകത്തു തന്നെയുള്ള കാരണങ്ങൾ. പുറമേനിന്നുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയാണ്. ക്രമത്തിൽ അധികമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിക്കാനും, ഈ കൊഴുപ്പ് ശരീരഭാരം വർധിക്കാൻ ഇടയാക്കും. എന്നാൽ ഇത്ര എളുപ്പത്തിൽ വർധിക്കുന്ന ഭാരം കുറയുന്നതിന് എളുപ്പമുള്ള കാര്യമല്ല.
ചില ആളുകൾ എങ്കിലും ചെയ്യുന്ന ഒരു തെറ്റായ പ്രവണതയാണ് ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്ന് ശരീര കുറയ്ക്കാൻ ശ്രമിക്കുന്നു എന്നുള്ളത്. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ഇതിനുവേണ്ടി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിശക്കുന്നു എന്ന ധാരണ തലച്ചോറിലേക്ക് നൽകാതിരിക്കുകയാണ് ഇതുവഴി ചെയ്യുന്ന ഒരു കാര്യം. അതുപോലെ തന്നെ ഭക്ഷണത്തിന്റെ അരമണിക്കൂർ.
മുൻപേ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതും ഇദ്ദേഹത്തിൽ വിശപ്പിന്റെ നിർദ്ദേശം തലച്ചോറിലേക്ക് എത്തിക്കാതെ കഴിയും. ഏത് ഭക്ഷണം കഴിക്കുമ്പോഴും അത് നല്ലപോലെ ചവച്ചരച്ചു കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും അതിനോടൊപ്പം തന്നെ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. ദിവസവും രാവിലെ ഉണർന്ന് അരമണിക്കൂർ എങ്കിലും വ്യായാമവും ചെയ്യേണ്ടതുണ്ട്.