പ്രമേഹം എന്ന രോഗം ഇന്ന് ആളുകളെ വില്ലനെ പോലെയാണ് പ്രവർത്തിക്കുന്നത്. കാരണം മിക്കവാറും എല്ലാ തരം രോഗികളുടെയും തൈറോയ്ഡ് പ്രമേഹം ടെസ്റ്റ് ചെയ്താൽ അവർക്ക് തീർച്ചയായും പ്രമേഹം ഉണ്ട് എന്നത് മനസ്സിലാക്കാം. അതുപോലെതന്നെയാണ് അമിതഭാരമുള്ള ആളുകൾക്കും ശരീരത്തിൽ പ്രമേഹം കണ്ടെത്താനാകും. ഒരു പ്രമേഹ രോഗിക്ക് ലിവർ രോഗങ്ങളും തൈറോയ്ഡ് രോഗങ്ങളും അതുപോലെതന്നെ.
മറ്റ് അനുബന്ധ രോഗങ്ങളും പെട്ടെന്ന് തന്നെ വന്ന് പിടിപെടാനുള്ള സാധ്യതകൾ ഏറെയാണ്. ജീവിതശൈലിയെ ഏറ്റവും ആരോഗ്യകരമായി നിയന്ത്രിക്കാൻ ആയാൽ തന്നെ ഒരു പരിധിവരെ രോഗങ്ങളെ എല്ലാം മാറ്റിനിർത്താൻ സാധിക്കും. ഇന്ന് മിക്കപ്പോഴും ആളുകൾക്ക് ഇതിനെ സാധിക്കുന്നില്ല എന്നതാണ് രോഗാവസ്ഥകൾ വർധിക്കുന്നതിന് കാരണമാകുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന് കൃത്യമായ ബോഡിമാസ് ഇൻഡക്സ് ഉണ്ടായിരിക്കും.
പ്രമേഹം നിങ്ങളെ ബാധിച്ചു കഴിഞ്ഞാൽ ഇതിനെ തുടക്കത്തിലെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുകയാണ് എങ്കിൽ ശരീരത്തിൽ പല രോഗങ്ങൾക്കും അടിമയാക്കാതെയും സംരക്ഷിക്കാനാകും. ഇതിനായി നല്ല ഒരു ഭക്ഷണക്രമം പാലിക്കുകയാണ് വേണ്ടത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും മധുരം മാത്രമല്ല ഗ്ലൂക്കോസ് എല്ലാം തന്നെ ഒഴിവാക്കാം.
അമിതമായി മധുരമുള്ള പഴവർഗ്ഗങ്ങൾ പോലും ഒഴിവാക്കണം എന്നാണ് പറയുന്നത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ചപ്പാത്തി, ഓട്സ്, തിന എന്നിവയും ഒഴിവാക്കിയാൽ പ്രമേഹം വർധിക്കാതെ നിയന്ത്രിക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ചെറുമത്സ്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും വേണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.