ജ്യൂസ് കുടിക്കുന്നത് നിങ്ങളെ മരണത്തിലേക്ക് എത്തിക്കാമെന്ന് അറിവ് നിങ്ങൾക്കുണ്ടോ. നിങ്ങൾ കുടിക്കുന്ന ജ്യൂസ് നിങ്ങളുടെ മരണത്തിന് കാരണമാകും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്ന് തലക്കെട്ട് കൂടി ഒരുപാട് വീഡിയോസ് യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിന് പുറകിലുള്ള വാസ്തവം മറ്റൊന്നാണ്. ജ്യൂസുകൾ എന്നത് പലപ്പോഴും മധുരം ചേർത്താണ് നാം കഴിക്കാറുള്ളത്.
പല പഴവർഗങ്ങളും നേരിട്ട് കടിച്ചു തിന്നുന്നതിനേക്കാൾ ജ്യൂസ് ആക്കി മധുരം ചേർത്ത് കുടിക്കുന്ന രീതിയാണ് ഉള്ളത് എങ്കിൽ തീർച്ചയായും പല രോഗാവസ്ഥകളും വന്നു ചേരാം. എന്നാൽ ഈ ഫ്രൂട്ട്സ് തന്നെ മധുരം ചേർക്കാതെ ജ്യൂസ് ആക്കി കുടിക്കുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. എങ്കിലും ഈ ഫ്രൂട്ട് തനിയെ കടിച്ചു തിന്നുക എന്നത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
പ്രധാനമായും പൈനാപ്പിൾ പോലുള്ള പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രസ് ആസിഡ് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ്. ഇവ ജ്യൂസാക്കി മധുരം ചേർത്ത് കഴിക്കുമ്പോൾ പല അവയവങ്ങളുടെയും ആരോഗ്യം നഷ്ടപ്പെടാൻ കാരണമാകും. ഈ ഒരു കാരണമാണ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് അനാരോഗ്യകരമാണ് എന്ന് പറയുന്നതിന് പുറകിലുള്ള രഹസ്യം.
അതുപോലെതന്നെയാണ് പ്രമേഹരോഗം ഉള്ള ആളുകൾ കയ്പക്ക ജ്യൂസ് അടിച്ചു കുടിക്കുന്നത്. യഥാർത്ഥത്തിൽ പ്രമേഹം എന്ന രോഗം നിങ്ങളുടെ കിഡ്നിയെ തകരാറിലാക്കിയിരിക്കും. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പച്ചക്കറികൾ ജ്യൂസ് അടിച്ചു കുടിക്കുന്നത് കിഡ്നിയെ കൂടുതൽ ദുരിതത്തിൽ ആക്കും. അതുകൊണ്ടുതന്നെ കയ്പക്ക ആഴ്ചയിൽ ഒരു ദിവസം മാത്രം ജ്യൂസ് അടിച്ചു കുടിക്കുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ല.ഇത് ഒരിക്കലും ഒരു നിത്യ ശീലമാക്കാതിരിക്കുക.