ധാരാളമായി മുടികൊഴിച്ചിലുള്ള ആളുകളാണ് എങ്കിൽ ഇതിനു വേണ്ടി പല മാർഗങ്ങളും നിങ്ങൾ ഇതിനോടകം തന്നെ ഉപയോഗിച്ചു നോക്കിയിരിക്കും. ഇങ്ങനെ ഉപയോഗിക്കാൻ നിങ്ങൾക്ക് താല്പര്യം ഉള്ളവരാണ് എങ്കിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗമാണ് പറയുന്നത്. പ്രധാനമായും ഇതിന് ആവശ്യമായ രണ്ടു വസ്തുക്കൾ മാത്രമാണ്. ദിവസവും നിങ്ങൾ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഈ.
പാക്ക് തലയിൽ പുരട്ടിവയ്ക്കാം. നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിയായി വരുന്ന കഞ്ഞി വെള്ളത്തിൽ നിന്നും ഒരു പാത്രം കഞ്ഞി വെള്ളം നമുക്ക് മാറ്റിവയ്ക്കാം. ഇത് അല്പം കട്ടിയുള്ള കഞ്ഞിവെള്ളം ആണെങ്കിൽ കൂടുതൽ ഗുണം നൽകും. കട്ടിയുള്ള കഞ്ഞിവെള്ളം ആണെങ്കിൽ തലയിൽ തേക്കുമ്പോൾ പെട്ടെന്ന് തന്നെ പിടിച്ചു കിട്ടും എന്നതാണ് പ്രത്യേകത.
ഇതിലേക്ക് ഒരു സ്പൂൺ അളവിൽ റോസ്മേരി ചേർത്തു കൊടുക്കാം. റോസ്മേരി മുടി വളർച്ചയ്ക്ക് ഒരുപാട് സഹായിക്കുന്ന ഒരു വസ്തുവാണ്. എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് അല്പം റോസ്മേരി വാങ്ങി വയ്ക്കുകയാണെങ്കിൽ സ്ഥിരമായി ഇത് ഉപയോഗിക്കാം. കഞ്ഞിവെള്ളത്തിൽ ഒരു ടേബിൾസ്പൂൺ റോസ്മേരി ചേർത്ത് ഒരു ദിവസം മുഴുവനായും ഇത് മൂടി വയ്ക്കാം.
ഏറ്റവും കുറഞ്ഞത് 10 മണിക്കൂർ നേരമെങ്കിലും ഇത് റസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ശേഷം തലയിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച ശേഷം തലയിൽ നല്ലപോലെ വിരലുകൾ കൊണ്ട് മസാജ് ചെയ്തു കൊടുക്കാം. 20 മിനിറ്റ് ഇങ്ങനെ ചെയ്തശേഷം സാധാരണ നിങ്ങൾ കുളിക്കുന്ന രീതിയിൽ തന്നെ നല്ലപോലെ തല കഴുകി കളയാം. തല കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് കൂടുതൽ ഗുണകരം.