കർക്കിടകത്തിലെ ഈ ദിവസം ഈ വാക്ക് മാത്രം പറഞ്ഞാൽ മതി നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കും.

വളരെയേറെ പ്രത്യേകതകൾ ഉള്ള ഒരു മാസമാണ് കർക്കിടക മാസം. കർക്കിടക മാസത്തിൽ തന്നെ ഏറ്റവും പ്രത്യേകതകളുള്ള ദിവസങ്ങൾ ഏറെയുണ്ട്. ഇതിൽ ഷഷ്ടി ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കർക്കിടകത്തിലെ ഷഷ്ടി ദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിക്കുന്നത് വളരെയധികം അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ കാരണമാകും. ഇങ്ങനെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ആ ദിവസം നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്.

   

ഷഷ്ഠി ദിവസങ്ങളിൽ പ്രത്യേകമായി ഒരു നേരമെങ്കിലും ഉപവസിച്ചിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അന്നത്തെ ദിവസം പൂർണ്ണമായും അരിയാഹാരം ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറായാൽ തീർച്ചയായും ഇതുകൊണ്ട് നിങ്ങൾക്ക് ഒരുപാട് ഫലങ്ങൾ ലഭിക്കും. പ്രധാനമായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സാധിച്ചിരിക്കുന്നതിന് വേണ്ടി ഇത്തരം ദിവസങ്ങളിൽ ഹരിയാഹാരങ്ങൾ ഉപേക്ഷിച്ച് ഉപവസിക്കാം.

മത്സ്യമാംസാധികൾ ഒരുതരത്തിലും അന്നത്തെ ദിവസം ഭക്ഷിക്കാൻ പാടില്ല. പകരം പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് കഴിക്കാം. ധാരാളമായി വെള്ളം കുടിച്ചുകൊണ്ടും അന്നത്തെ ദിവസം നിങ്ങൾക്ക് മുന്നോട്ട് പോകാം. ഇങ്ങനെ നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിച്ചാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോകുന്നത് എങ്കിൽ അന്നേദിവസം നിങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾ കൂടി പറഞ്ഞു പ്രാർത്ഥിക്കുക.

ഒപ്പം ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിക്കുമ്പോൾ 21 തവണ ഓം ശരവണ ഭവ എന്ന് പ്രാർത്ഥിക്കണം. ഇങ്ങനെ പ്രാർത്ഥിക്കുക വഴി നിങ്ങളുടെ ഏത് ആഗ്രഹങ്ങളും പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. അതുപോലെതന്നെ മക്കളുടെ വിജയ ഉന്നത വിജയത്തിന് വേണ്ടി എല്ലാം പ്രാർത്ഥിക്കുന്നവരാണ് എങ്കിൽ കുമാരപുഷ്പാഞ്ജലി കൂടി കഴിക്കേണ്ടതുണ്ട്. ഇങ്ങനെ നിങ്ങളുടെ ഷഷ്ടി ദിവസം വളരെയധികം ഭക്തിയോടുകൂടി മുന്നോട്ട് പോകാം.

Leave a Reply

Your email address will not be published. Required fields are marked *