ഒരു വീട് വയ്ക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോട് ആണ് നാം താമസമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ വീടിനു മുൻവശത്തായി ചില ചെടികൾ വയ്ക്കുന്നത് നിങ്ങളുടെ ഈ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തകർക്കാം. കാരണം വീട്ടിൽ ചില ചെടികൾ വളർത്തുന്നത് നിങ്ങളുടെ വീടിന്റെ എല്ലാതരത്തിലുള്ള സാമ്പത്തിക വളർച്ചയും നശിപ്പിക്കാൻ ഇടയാക്കും, എന്നതുകൊണ്ട് തന്നെ വീട്ടിൽ ചില ചെടികൾ വളർത്താൻ പാടില്ല.
ഇത്തരത്തിൽ വീടിന് മുൻപിലായി വളർത്താൻ പാടില്ലാത്ത ചില ചെടികൾ നമുക്ക് പരിചയപ്പെടാം. ഏറ്റവും പ്രധാനമായും മോസാണ്ട എന്നറിയപ്പെടുന്ന ഒരു ചെടിയാണ്. ഇത് വീട്ടിൽ മാത്രമല്ല ബിസിനസ് സ്ഥാപനങ്ങളിലും വളർത്താൻ അനുയോജ്യമല്ലാത്ത ഒരു ചെടിയാണ്. ധന നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ ചെടി വളരുന്നത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകാം. മറ്റൊരു ചെടിയാണ് കള്ളിമുൾ ചെടികൾ.
ചിലർക്കെങ്കിലും ഒരു ശീലമുണ്ട് വീടിനകത്ത് കള്ളി മുള്ളിന്റെ ചെറിയ രൂപത്തിലുള്ള ചെടികൾ വളർത്തുന്ന രീതി. ഒരിക്കലും ഈ ചെടികൾ വീടിനു മുൻവശത്തും വീടിനകത്ത് വളർത്തുന്നത് അത്ര അനുയോജ്യമല്ല. കാരണം മുള്ളുകളാണ് എന്ന്തുകൊണ്ടുതന്നെ രാവിലെ ഇവയെ കാണുന്നത് ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കുകയും, പലതരത്തിലുള്ള നഷ്ടങ്ങളും ജീവിതത്തിൽ വരാൻ ഇടയാക്കുകയും ചെയ്യുന്നു.
നാരകം വാഴുന്നിടം നശിക്കും എന്നാണ് പണ്ടുമുതലേ പറയുന്നത്. അതുകൊണ്ടുതന്നെ നാരകം ഒരു വീട്ടിൽ വളർത്താൻ അനുയോജ്യമല്ലാത്ത ഒരു ചെടിയാണ്. നാരകം മാത്രമല്ല മുരിക്കും അത്രത്തോളം ദോഷം ചെയ്യുന്ന ഒരു മരമാണ്, എന്നതുകൊണ്ട് തന്നെ വീടിന് അടുത്ത്, കിണറിനടുത്ത്ഈ മരം ഉണ്ടാകാൻ പാടില്ല. കാണാൻ അഴകുള്ളതാണെങ്കിലും കണിക്കൊന്ന വീടിന്റെ പ്രധാന വാതിലിനു നേരെ വരുന്നത് വലിയ ദോഷമാണ്.