നിങ്ങളുടെ കിഡ്നി തകരാറിലാണ് എന്ന് എങ്ങനെ തിരിച്ചറിയാം. ഒരു ഡോക്ടറിന്റെ സഹായമില്ലാതെ തന്നെ വൃക്ക രോഗം തിരിച്ചറിയാം.

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കിഡ്നി. കിഡ്നി എന്നത് ഒറ്റയ്ക്കല്ല ഒരു ജോഡി ആയിട്ടാണ് ശരീരത്തിൽ കാണപ്പെടുന്നത്. നട്ടെല്ലിന്റെ ഇരുവശങ്ങളിലും ആയിട്ടാണ് ഇവർ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ രക്തത്തിന് മുഴുവൻ നാലു മിനിറ്റ് കൊണ്ട് ശുദ്ധീകരിക്കുന്ന പ്രവർത്തി ചെയ്യുന്ന അവയവമാണ് കിഡ്നി. ഇതിനോടൊപ്പം തന്നെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതും കിഡ്നി നല്ല പങ്കുവഹിക്കുന്നുണ്ട്.

   

ശരീരത്തിലെ പല ഹോർമോണുകളുടെയും നിയന്ത്രണവും ഉൽപാദനവും കിഡ്നി ചെയ്യുന്നുണ്ട്. കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടാകുമ്പോൾ ശരീരത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാണാറുണ്ട്. ഇവയിൽ മൂന്നോ നാലോ ലക്ഷണങ്ങൾ തുടർച്ചയായി കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ വലിയ ഒരു കിഡ്നി രോഗിയായി മാറിയിട്ടുണ്ട് എന്ന് ഉറപ്പിക്കാം. ഏറ്റവും ആദ്യമായി കാലിന്റെ മുട്ടിനു താഴെയായി ഇടയ്ക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുക.

നല്ല ക്ഷീണമുണ്ട് എങ്കിലും ഉറങ്ങാൻ സാധിക്കാതെ വേണം കിഡ്നി രോഗമുള്ളവരിൽ കാണുന്ന ലക്ഷണമാണ്. ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്ന ശീലവും ഈ കിഡ്നി രോഗികൾക്ക് ഉണ്ട്. ഇവർ ഉറങ്ങുന്ന സമയത്ത് മൂക്കിലൂടെ പോകുന്ന ശ്വാസത്തിന് മൂത്രത്തിന്റെ ഗന്ധമുണ്ട് എങ്കിൽ തീർച്ചയായും കിഡ്നി തകരാറിൽ ആയിട്ടുണ്ട് എന്ന് ഉറപ്പിക്കാം. കാൽപാദങ്ങളിൽ നീര് വരുന്നതും കിഡ്നി രോഗത്തിന്റെ ഭാഗമായിട്ടാണ്.

കാല് ഉയർത്തി വെച്ചാലും നീര് വറ്റാത്ത അവസ്ഥയും കാണുന്നു. കണ്ണിന് ചുറ്റുമായി നീര് എന്ന രീതിയിൽ തന്നെ തടിച്ച ഒരു അവസ്ഥ കാണാം. അകാരണമായി ശരീരം നല്ല രീതിയിൽ ക്ഷീണിക്കുന്നതും ഇതിന്റെ ഭാഗമായി കാണാം. എത്രതന്നെ പട്ടിണി കിടന്നാലും വിശപ്പില്ലാത്ത ഒരു അവസ്ഥ രോഗികൾക്ക് ഉണ്ടാകാറുണ്ട്. ചിലർക്ക് ഭക്ഷണത്തിന്റെ സ്മെല്ല് വരുമ്പോഴേക്കും ഓക്കാനവും ഉണ്ടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *