തൈറോയ്ഡ് എന്നത് ഒരു ശരീരത്തിന്റെ മിക്കവാറും ഹോർമോണുകളെയെല്ലാം നിയന്ത്രിക്കുന്നതും, അതുപോലെതന്നെ ശരീരത്തിന് കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമായി രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്. ഈ തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പലപ്പോഴും ശരീരത്തിന്റെ താപനിലയെയും ശരീരത്തിലെ മൊത്തം പ്രവർത്തനങ്ങളെയും തകരാറിലാക്കുന്നു.
ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതുമൂലം തൈറോയ്ഡ്ഗ്രന്ഥി വീക്കവും ഉണ്ടാകാം. അമിതമായി വണ്ണം വയ്ക്കുന്നതിന് കാരണം തിരിച്ചറിയാൻ ആകുന്നില്ല എങ്കിൽ തൈറോയ്ഡ് ഹോർമോൺ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം. മാസംതോറും ഉള്ള മെൻസ്ട്രസ് എന്ന സമയത്ത് അമിതമായി ബ്ലീഡിങ് ഉണ്ടാകാനും തൈറോയ്ഡ് ഹോർമോണിന്റെ പ്രശ്നങ്ങൾ കാരണമാകാറുണ്ട്.
ക്ഷീണം, തളർച്ച, എപ്പോഴും ഒരു മടുപ്പ് തോന്നുന്ന അവസ്ഥ എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ടു ഉണ്ടാകാം. ചില ആളുകൾക്ക് ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്കും എത്തിച്ചേരാൻ തൈറോഡ് കാരണമാകാറുണ്ട്. കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, നിലക്കടല എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങളെല്ലാം ഒരു പരിധിവരെ മാറ്റിനിർത്താൻ ശ്രമിക്കാം.
ഇവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാൻ സാധ്യതയുള്ളവയാണ്. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില വസ്തുക്കൾ ഉണ്ട്. ഈ കൂട്ടത്തിൽ പുളിരസമുള്ള പഴവർഗങ്ങളും, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിങ്ങനെയുള്ള പച്ചക്കറികളും, ഒപ്പം തന്നെ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവയുടെ ഉപയോഗം എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും അല്പം കൂടുതലായി ചേർക്കാം. ഇവ നല്ല ആന്റി ഓക്സിഡന്റുകളും ഒപ്പം തൈറോയ്ഡ് പ്രശ്നങ്ങളെ നിയന്ത്രിക്കാനും പലപ്പോഴും സഹായകമാകാറുണ്ട്.