ചുവന്ന മാംസം അല്ല യഥാർത്ഥ വില്ലൻ, എന്നും കഴിക്കുന്ന ഈ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്.

ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് യൂറിക് ആസിഡ് ശരീരത്തിൽ. യൂറിക് ആസിഡ് അളവ് കൃത്യമായ ഒരു തോതിൽ നിന്നും വർദ്ധിച്ചു വരുമ്പോൾ ഇതിന്റെ ബുദ്ധിമുട്ടുകളും വലിയതോതിൽ വർദ്ധിക്കുന്നത് കാണാം. ഏറ്റവും പ്രധാനമായും യൂറിക്കാസിഡിന്റെ ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത് കാലിന്റെ പെരുവിരലിൽ നിന്നുമാണ്.

   

തരിപ്പ് വേദന കഴപ്പ് എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ആദ്യം കണ്ടു തുടങ്ങുക. ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ജോയിന്റുകളിലേക്കും പിന്നീട് ഹൃദയാഘാതം പോലുള്ള അവസ്ഥകൾക്കും പോലും കാരണമായി തീരാറുണ്ട്. ആദ്യഘട്ടങ്ങളിൽ എല്ലാം ചുവന്ന മാംസങ്ങൾ കഴിക്കുന്നതിലൂടെയാണ് യൂറിക്കാസിഡ് എന്ന അവസ്ഥ വർദ്ധിക്കുന്നത് എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ ചില പഠനങ്ങളിൽ തെളിയുന്നത് ഈ മാംസാഹാരങ്ങൾ മാത്രമല്ല നമ്മുടെ ഇഷ്ട ഭക്ഷണമായ അല്ലെങ്കിൽ നിത്യഭക്ഷണമായ ചോറും.

യൂറിക്കാസിഡ് വർദ്ധിക്കാനുള്ള ഒരു കാരണമാണ്. പ്യൂരിൻ എന്ന കണ്ടന്റ് അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നതോടുകൂടിയാണ് യൂറിക്കാസിഡ് വലിയതോതിൽ വർദ്ധിച്ചിരുന്നത്. എന്നാൽ കൂടിയ തോതിലുള്ള കാർബോഹൈഡ്രേറ്റ് സാന്നിധ്യവും ഇതിന്റെ പ്രയാസങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇന്നത്തെ ജീവിത രീതിയിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വലിയതോതിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്നത് ഈ പ്രശ്നങ്ങളെ വർദ്ധിപ്പിക്കാൻ ഇടയാക്കും. കൂടുതലായും ഇത്തരം പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ .

അധികസമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് സഹിക്കാൻ കഴിയാത്ത രീതിയിലുള്ള വേദനകൾ അനുഭവപ്പെടും. നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണരീതിയും കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം. വ്യായാമ ശീലം വർദ്ധിപ്പിക്കുന്നുകയും, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും, കാർബോഹൈഡ്രേറ്റും പ്യുരിനും അടങ്ങിയിട്ടിലല്ലാത്ത ഭക്ഷണം ശീലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *