പല ഹോർമോണുകളുടെയും നിയന്ത്രണം നില നിർത്തുന്ന അവയവമാണ് കിഡ്നി. അതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യത്തിന് തകരാറ് സംഭവിച്ചു കഴിഞ്ഞാൽ ശരീരത്തിലെ പല ഹോർമോണുകളും നിയന്ത്രണത്തിൽ അല്ലാതെ വരുന്നു. അതുപോലെതന്നെ അളവിലും വലിയ പരിധിവരെ വ്യത്യാസങ്ങൾ സംഭവിക്കാം. കാൽസ്യം സംരക്ഷിക്കുന്നത് കിഡ്നി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. അതുകൊണ്ടുതന്നെ കിഡ്നിയുടെ പ്രവർത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് കാൽസ്യത്തിന്റെ അളവിലും തകരാറുകൾ വരുത്തുന്നു. പയർ വിത്തിന്റെ ആകൃതിയിൽ ശരീരത്തിൽ നിലനിൽക്കുന്ന ഒരു അവയവമാണ് കിഡ്നി. ഒരു വ്യക്തിക്ക് രണ്ട് കിഡ്നിയാണ് ഉള്ളത്. ഇത്തരത്തിൽ രണ്ട് കിഡ്നി ഉണ്ട് എന്ന കാരണം കൊണ്ട് തന്നെ കിഡ്നിക്ക് തകരാറുകൾ ഉണ്ടാകുമ്പോൾ ഇതിന്റെ ലക്ഷണങ്ങൾ അത്ര പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല.
50% എങ്കിലും കിഡ്നിയുടെ പ്രവർത്തനം നിലച്ച ശേഷം മാത്രമായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ പുറത്ത് കാണപ്പെടുന്നത്. ശരീരത്തിൽ നിന്നും അമിതമായി പ്രോട്ടീൻ മൂത്രത്തിലൂടെ പോകുന്ന അവസ്ഥയാണ് ഇതിന്റെ പ്രധാന ലക്ഷണമായി ആദ്യം കാണുന്നത്. മറ്റ് അവയവങ്ങളെ പോലെ നശിച്ചു തുടങ്ങിയാൽ വീണ്ടെടുക്കാൻ സാധിക്കാത്ത ഒരു അവയവമാണ് കിഡ്നി. അതുകൊണ്ടുതന്നെ ഏത് അവസ്ഥയെയും നിങ്ങളുടെ ശരീരത്തിലെ ഓരോ.
അവയവത്തിന്റെ സംരക്ഷണവും നാം പ്രത്യേകം തന്നെ ശ്രദ്ധിച്ച് ആരോഗ്യപ്രദമായി മുന്നോട്ടു നീങ്ങണം. ധാരാളമായി വെള്ളം കുടിച്ച് ശരീരത്തിന് എപ്പോഴും ഹൈഡ്രേറ്റ് ആക്കി വയ്ക്കുക. ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക. പ്രധാനമായും കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് സോൾട്ട് മൈദ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. അല്പം ഒന്ന് കരുതൽ കൊടുത്താൽ നിങ്ങളുടെ ജീവനെ പോലും നിലനിർത്താൻ സാധിക്കും.