പ്രായം കൂടുന്തോറും ആളുകൾക്ക് ശരീരത്തിലെ ചുളിവുകൾ ഉണ്ടാവുക എന്നത് പ്രകൃതിദത്തമായി തന്നെ സംഭവിക്കുന്ന ഒരു പ്രത്യേകതയാണ്. എന്നാൽ ആദ്യകാലങ്ങളിൽ 50 നു ശേഷം കണ്ടിരുന്ന ചെറിയ ചുളിവുകൾ പോലും ഇന്ന് 30,40 കളിലും കണ്ടുവരുന്നു. ഇത്തരത്തിൽ ശരീരത്തിൽ ചുളിവുകളും, കറുത്ത പാടുകളും, സ്കിന്നിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടുന്ന രീതിയിൽ ഉള്ള റഫ്നസ് വരുന്നത് എല്ലാം നമ്മുടെ ഭക്ഷണ രീതിയിലും.
ജീവിതക്രമത്തിലും വന്ന ആരോഗ്യകരമല്ലാത്ത മാറ്റങ്ങൾ കൊണ്ടാണ്. ശരീരത്തിൽ സ്കിന്നിന്റെ സംരക്ഷണത്തിനായുള്ള കോളേജൻ എന്ന അംശം നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിൽ സ്കിന്നിന്റെ ആരോഗ്യം കുറയുന്നത്. സ്കിന്നിന്റെ ഇലാസ്റ്റ്സിറ്റി നിലനിർത്തുന്ന ഘടകമാണ് കോളേജൻ. നമ്മുടെ ഭക്ഷണരീതിയിൽ നിന്നും ജീവിതശൈലി ക്രമീകരണത്തിൽ നിന്നും തന്നെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
പ്രധാനമായും ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ ഫ്രൂട്ട്സും വെജിറ്റബിളും ഉൾപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ ലിവർ സംബന്ധമായ രോഗങ്ങളുള്ള ആളുകൾ ആണെങ്കിൽ അമിതമായി ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ദോഷമാണ് എന്നതുകൊണ്ടുതന്നെ കൃത്യമായ ഒരു അളവിൽ ഏതു ഭക്ഷണവും കഴിക്കുക. ഒപ്പം തന്നെ ധാരാളമായി വെള്ളം കുടിക്കുകയും വേണം.
സ്കിന്നിലുള്ള ചുളിവുകൾ മാറുന്നതിനായി തൊലിപ്പുറമെ ഒരു മുട്ടയുടെ മഞ്ഞ കരുവും, അതിലല്പം തൈരും, ഒരു സ്പൂൺ തേനും മിക്സ് ചെയ്തു സ്കിന്നിൽ നല്ലപോലെ മസാജ് ചെയ്ത്, 10 മിനിറ്റിന് ശേഷം ഉണങ്ങിയാൽ കഴുകിക്കളയുക. ഇത് ആഴ്ചയിൽ മൂന്ന് തവണ എന്ന കണക്കിന് രണ്ടുമാസത്തോളം ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് ഉണ്ടാകും.