നമ്മുടെ പാടത്തും, തൊടിയിലും, റോഡ് അരികിലും എല്ലാം കാണുന്ന ഒരു ചെടിയാണ് എരിക്ക്. ഈ എരിക്കിന്റെ ഇല ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെയെല്ലാം പരിഹരിക്കാൻ ഉപകാരപ്പെടുന്നു. ശരീരത്തിൽ എവിടെയാണോ വേദന ആ ഭാഗത്ത് എരിക്കിന്റെ ഇല ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് പ്രയോഗിച്ചു നോക്കാം. ദിവസവും രാവിലെയും വൈകിട്ടും ആയി രണ്ടു നേരവും ഇത് ഉപയോഗിക്കാം.
ഏതൊരു മരുന്ന് എന്നതുപോലെയും രണ്ടു ദിവസമെങ്കിലും ഉപയോഗിച്ച ശേഷം മാത്രമേ ഇതിന്റെ ഫലം കാണാനാകു. രണ്ടോ മൂന്നോ എരിക്കിന്റെ ഇല കഴുകി വൃത്തിയാക്കിയ ശേഷം, ഒരു ഉപയോഗിക്കാത്ത പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് ഇതിൽ ഈ ഇല കീറി ഇടാം. ഈ വെള്ളം നല്ലപോലെ വെട്ടി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത്.
വേദനയുള്ള ഭാഗത്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം കൊണ്ട് ചൂട് പിടിക്കാം. ഇങ്ങനെ ചെയ്യുന്നത് എത്ര കടുത്ത വേദനയ്ക്കും നല്ല ശമനം ഉണ്ടാക്കുന്നു. ഇത് മാത്രമല്ല എനിക്കിന്റെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം പേസ്റ്റ് പോലെ അരച്ചെടുത്ത്, വേദനയുള്ള ഭാഗത്ത് പുരട്ടിവയ്ക്കാം. ശേഷം ഇത് ഉണങ്ങിയ ശേഷം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
ഇങ്ങനെ ഒരാഴ്ചയോളം ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് ഉണ്ടാകും എന്നത് തീർച്ചയാണ്. എരിക്കിന്റെ ഇല ലഭിക്കാത്തവരാണ് എങ്കിൽ മുരുങ്ങയുടെ ഇല ഉപയോഗിച്ച് ഇങ്ങനെ ചെയ്യാം. മാത്രമല്ല ഒരു ചെറുനാരങ്ങ നാലോ അഞ്ചോ പീസ് ആക്കി മുറിച്ച് ഒരു പാത്രം വെളിച്ചെണ്ണയിൽ മുക്കിവയ്ക്കുക. രണ്ടുദിവസത്തിനുശേഷം ഈ വെളിച്ചെണ്ണ വേദനയുള്ള ഭാഗത്ത് ഉപയോഗിക്കാം.