ആളുകൾക്ക് പ്രായം കൂടുമ്പോൾ മുടി നരയ്ക്കുക എന്നത് പ്രകൃതിദത്തമായി തന്നെ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ ചില ആളുകൾക്കെങ്കിലും ഒരുപാട് പ്രായം ഇല്ല എങ്കിൽ കൂടിയും മുടി നരക്കുന്ന ഒരു പ്രതിഭാസം കാണാറുണ്ട്. ഇങ്ങനെ മുടി നരക്കുന്നതിനെയാണ് അകാലനര എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അകാലനര പോലുള്ള പ്രശ്നങ്ങളെ പൂർണ്ണമായും പരിഹരിക്കുന്നതും ഈ മുടിയെ വേരോടെ കറുപ്പിക്കുന്നതിനും.
ചില സൂത്ര വിദ്യകൾ നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. പ്രകൃതിയിൽ നിന്നും ലഭിച്ചിട്ടുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നരച്ച മുടി പൂർണ്ണമായും നമുക്ക് കറുപ്പിച്ചെടുക്കാം. ഇതിനായി വളരെ കുറച്ചു വസ്തുക്കൾ മാത്രമാണ് ആവശ്യമായത്. പ്രധാനമായും ഇത്തരത്തിൽ മുടി കറുപ്പിക്കുന്നതിനായി ഏറ്റവും അധികം ഉപകാരപ്പെടുന്ന ഒരു വസ്തുവാണ് കരിംജീരകം.
ഈ കരിഞ്ചീരകം നിങ്ങൾക്ക് തലയിൽ എത്രത്തോളം ഭാഗം നിറച്ചിട്ടുണ്ട് അത്രയും അളവിൽ ഉപയോഗിക്കാൻ ഉള്ളത് എടുക്കാം. ഏറ്റവും കുറഞ്ഞത് രണ്ട് സ്പൂൺ കരിംജീരകം എങ്കിലും എടുക്കാം. ഈ കരിഞ്ചീരകത്തിലേക്ക് തന്നെ ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത് ഇതിലുള്ള നീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം.
ഇത് നല്ല പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യമായ അളവിൽ വെള്ളം കൂടി ചേർത്ത് എടുക്കാം. ഇവയെല്ലാം കൂടി നല്ലപോലെ ലയിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം നിങ്ങളുടെ നരച്ച മുടിയുള്ള ഭാഗങ്ങളിൽ തലയോടിനോട് ചേർത്ത് നല്ലപോലെ ഈ മിക്സ് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറെങ്കിലും ഇത് ഇങ്ങനെ തന്നെ വച്ച് ശേഷം കുളിക്കുന്നതിനോട് കൂടി ഇത് കഴുകി കളയാം.