പലപ്പോഴും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു എന്നതുകൊണ്ട് തന്നെ മുടികൊഴിച്ചിലും മുടിയുടെ നിറത്തിലുള്ള വ്യത്യാസവും എല്ലാം സംഭവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിന് എന്തെങ്കിലും തരത്തിലുള്ള അടിസ്ഥാന കാരണങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലാക്കി അതിനുവേണ്ട പ്രതിവിധികൾ ആദ്യം ചെയ്യുക. ശേഷം വീട്ടിൽ തന്നെ നമുക്ക് ഹോം റെമഡിയായി ചെയ്യാവുന്ന ചില മാർഗങ്ങളും പരീക്ഷിക്കാം.
കടകളിൽ നിന്നും വാങ്ങി തലയിൽ ഉപയോഗിക്കുന്ന ജെല്ലുകൾ പലപ്പോഴും കെമിക്കലുകൾ ഉള്ളതാണ് എന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള മറ്റു ബുദ്ധിമുട്ടുകളും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇതിനു പകരമായി വീട്ടിൽ തന്നെ ഒരു ജെല്ല് നമുക്ക് തയ്യാറാക്കാം. ഇതിനായി ഫ്ലാക്സ് സീഡ് ആണ് ഉപയോഗിക്കേണ്ടത്.
അരക്കപ്പ് ഫ്ലാക്സ് സീഡ് എടുത്ത് ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കാം. ഇത് ഒരു ജെല്ല് പരുവം ആകുന്നവരെ നല്ലപോലെ തിളപ്പിച്ച് അല്പം വറ്റിച്ച് എടുക്കാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒരു തുണിയിലൂടെ അരിച്ച് എടുക്കാം. അരിപ്പ ഉപയോഗിക്കുന്നതിനേക്കാൾ തുണി ഉപയോഗിച്ച് അരിച്ചെടുക്കുകയാണ് കൂടുതൽ സുഖപ്രദം.
എങ്ങനെ അരിച്ചെടുത്ത് ജെല്ല് അല്പം തണുക്കാനായി വയ്ക്കുക. തണുത്ത ശേഷം ഇതിലേക്ക് നാലോ അഞ്ചോ വിറ്റാമിൻ ഇ ക്യാപ്സൂൽ പൊട്ടിച്ച് മിക്സ് ചെയ്യുക. ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ തലകുളിക്കുന്നതിനു മുൻപായി 20 മിനിറ്റ് എങ്കിലും ഇത് തലയിൽ തേച്ച് റസ്റ്റ് ചെയ്യുക. ഇങ്ങനെ അൽപ്പ ദിവസം നിങ്ങൾ ഉപയോഗിച്ച ശേഷം ഞങ്ങൾക്ക് തന്നെ ഇതിന്റെ റിസൾട്ട് നല്ല മാറ്റവും തലയിൽ കാണാനാകും