എല്ലാ ചെടികളും എല്ലാ വീടുകളിലും വളരുന്ന ചെടികളല്ല. ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വളരുന്ന ചില ചെടികൾ ഉണ്ട്. ഇത്തരത്തിലുള്ള ചെടികൾ ഒറ്റയ്ക്ക് വളർത്തുന്നതിനേക്കാൾ ഇതിനോടുകൂടി മറ്റൊരു ചെടി കൂടി ചേർത്തു വളർത്തേണ്ടതുണ്ട്. ഇങ്ങനെ ഒരുമിച്ചു വളരുമ്പോൾ ഐശ്വര്യങ്ങൾ നിറഞ്ഞുകയറുന്ന ചില ചെടികളെ നമുക്ക് പരിചയപ്പെടാം. ഒരുമിച്ച് വളർത്തുന്നതുകൊണ്ട് ഗുണം ലഭിക്കുന്നവയിൽ ഏറ്റവും ആദ്യത്തേത് മുക്കുറ്റി.
കറുകപുല്ല് എന്നിവയാണ്. മുക്കുറ്റി എന്നത് എല്ലാ വീടുകളിലും കാണാൻ ആകുന്ന ശരിയല്ല കാരണം ഈ ചെടി വളരുന്നതിന് ആ മണ്ണിൽ ദൈവാംശം ഉണ്ടായിരിക്കണം എന്നാണ് ഐതിഹ്യം. വീടിന്റെ കന്നിമൂല ഒഴികെ ഏത് ഭാഗത്ത് വേണമെങ്കിലും മുക്കുറ്റിയും കറുകപ്പുല്ലും കൂടി ചേർത്ത് ഒരുമിച്ച് വളർത്താം. ഇങ്ങനെ ഒരുമിച്ച് വളർന്നതുകൊണ്ട് വീട്ടിലേക്കുള്ള പല ദോഷങ്ങളും മാറിക്കിട്ടും.
ഇത്തരത്തിൽ ഒരുമിച്ചു വളർത്തുന്നതുകൊണ്ട് ഗുണം ലഭിക്കുന്ന മറ്റൊരു ചെടി കൂട്ടമാണ് തെച്ചി മന്ദാരം എന്നിവ. തെച്ചിയും മന്ദാരവും ഏറ്റവും അധികം ഐശ്വര്യങ്ങളുള്ള ചെടികളാണ്. ഈ പൂക്കളാണ് മിക്ക ക്ഷേത്രങ്ങളിലും അർച്ചനക്കും പുഷ്പാഞ്ജലിക്കും ഉപയോഗിക്കാറുള്ളത്. അത്രത്തോളം ഈശ്വരന്റെ ഇഷ്ടമുള്ള പൂക്കളാണ് എന്ന് തന്നെ പറയാം.
തുളസിച്ചെടി വളർത്തുന്ന തുളസിത്തറയിൽ ഒരു മഞ്ഞൾ കൂടി ഒരുമിച്ച് വളർത്തുകയാണ് എന്നുണ്ടെങ്കിൽ, ഇത് കണികണ്ട് ഇറങ്ങുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷങ്ങൾ നിറയ്ക്കുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും സാധിക്കും. മറ്റൊരു പ്രധാന പുഷ്പമാണ് ശങ്കുപുഷ്പവും മന്ദാരവും. ശങ്കുപുഷ്പം എന്നത് ശിവ ദേവനെ ഏറ്റവും പ്രിയങ്കരമായ പുഷ്പമാണ് അതുപോലെതന്നെ ശനി പ്രീതി നേടിത്തരുന്നതിനെ ഉചിതമായ ഒരു പുഷ്പമാണ് ശംഖുപുഷ്പം.