വെരിക്കോസ് വെയിൻ എന്ന രോഗത്തെക്കുറിച്ച് നമുക്ക് അറിവുണ്ടാകും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നാം പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കും. അമിതമായി നിന്നുകൊണ്ടും, കാലുകൾക്ക് ഒരുപാട് സ്ട്രെയിൻ കൊടുത്തുകൊണ്ടുള്ള ജോലികൾ ചെയ്യുന്ന ആളുകൾക്കും, പ്രത്യേകമായി വീട്ടമ്മമാർക്കും ആണ് വെരിക്കോസ് വെയിനിന്റെ ബുദ്ധിമുട്ട് കൂടുതലും കണ്ടു വരാറുള്ളത്. കാലിലേക്കുള്ള സ്ട്രെയിനാണ് ഇതിനുള്ള ഏറ്റവും പ്രധാന കാരണം.
കാലിന്റെ മസിലുകളിൽ രക്ത കുഴലുകൾ ചുരുണ്ട് കൂടി ഇതിൽ രക്തം കട്ടപിടിച്ചു കിടക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. രക്തം ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്യാതെ മുകളിലേക്ക് പോകുന്നതിന് പകരമായി ചില സമയങ്ങളിൽ തകരാറുകൾ കൊണ്ട് തിരികെ താഴേക്ക് ഒഴുകാം, ഇങ്ങനെ ഒഴുകുന്നതാണ് കട്ട പിടിക്കാനും വെരിക്കോസ് ഉണ്ടാകാനും കാരണമാകുന്നത്.
പ്രധാനമായും ഈ വെരിക്കോസ് വെയിനിന്റെ ബുദ്ധിമുട്ട് മാറുന്നതിന് ചില എക്സർസൈസുകൾ ചെയ്യാം. രാത്രിയിലോ പകലോ സമയമുള്ളത് അനുസരിച്ച് കാലുകളെ പൂർണമായും മുകളിലേക്ക് ഉയർത്തി ഒരു ചുമരിൽ ചാരി വയ്ക്കാം. അല്പസമയം കാലിന് 90 ഡിഗ്രിയിൽ അങ്ങനെ തന്നെ റസ്റ്റ് കൊടുക്കാം. ശേഷം അല്പാല്പമായി കാലുകളെ താഴ്ത്തി കൊണ്ടുവരാം ഇങ്ങനെ ചെയ്യുന്നത്.
രക്തം നല്ല രീതിയിൽ സർക്കുലേറ്റ് ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ നല്ലപോലെ ആന്റി ഓക്സിഡന്റുകളുള്ള പച്ചക്കറികളും വൈറ്റമിൻ കെ ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. നേന്ത്രപ്പഴം, ബ്രോക്കോളി, ക്യാപ്സിക്കം, ഉലുവ എന്നിവയെല്ലാം ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസവും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.