കഠിനമായ മുടികൊഴിച്ചിൽ ആണ് നിങ്ങൾക്കുള്ള പ്രശ്നം എങ്കിൽ ഇതിനെ ഒരു പരിഹാരം വീട്ടിൽ തന്നെ ചെയ്യാം. മുടികൊഴിച്ചിൽ എന്നത് മിക്ക സാഹചര്യത്തിലും മാനസികമായി പോലും നമ്മെ തളർത്തുന്ന ഒന്നാണ്. മുടികൊഴിച്ചിലിന് എണ്ണ തയ്യാറാക്കുമ്പോൾ ഇത് കാച്ചുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം എണ്ണ ചൂടാക്കുമ്പോൾ ഇതിന്റെ ചൂട് കൂടി പോകുന്നതും ശരിയായ രീതിയിൽ ചൂടാകാതെ.
വരുന്നതും പലപ്പോഴും എണ്ണയുടെ ഗുണം നശിപ്പിക്കും. അതുകൊണ്ടുതന്നെ എണ്ണ കാശുക എന്നത് വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഒരു കാര്യമാണ്. നിങ്ങൾക്ക് നല്ല കാടുപിടിച്ചതുപോലെ മുടി വളരുന്നതിനും, കാച്ചാതെ തന്നെ എണ്ണ ഉണ്ടാക്കാനും പുതിയ ഒരു പ്രതിവിധിയാണ് ഇത്. ഇതിനായി ആവശ്യമായ ഉള്ള വസ്തുക്കൾ കരിംജീരകം, ഉലുവ, കുരുമുളക് എന്നിവയാണ്. വീട്ടിൽ തന്നെ ആട്ടിയെടുത്ത നല്ല വെളിച്ചെണ്ണയും ഇതിനായി ഉപയോഗിക്കാം.
നിങ്ങൾക്ക് ആവശ്യമായ അളവിൽ വെളിച്ചെണ്ണ എടുത്ത് ഇതിലേക്ക് അര കപ്പ് കരിംജീരകം ചേർക്കാം. കരിഞ്ചീരകം എടുക്കുന്ന അളവിന്റെ നേർപകുതി അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാം. ഒപ്പം തന്നെ അതേ അളവിൽ കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ഇവ വെളിച്ചെണ്ണയിൽ ചേർക്കുന്നതിനു മുൻപായി മിക്സിയുടെ ജാറിൽ ചെറുതായി ഒന്ന് ക്രഷ്.
അടച്ചുറപ്പുള്ള ഒരു ഗ്ലാസ് ജാറിൽ ഇവ നല്ലപോലെ മിക്സ് ചെയ്തു വയ്ക്കാം. ഒരാഴ്ചത്തേക്ക് ഇത് അനക്കാതെ വയ്ക്കണം. ഇരുട്ടുള്ള മുറിയിൽ ആണെങ്കിൽ കൂടുതൽ ഉചിതം. ഒരാഴ്ചയ്ക്ക് ശേഷം ദിവസവും കുളിക്കുന്നതിന് അൽപ്പം മുൻപായി ഇതിൽ നിന്നും അല്പം തലയിൽ പുരട്ടാം.