നിങ്ങളും പാവയ്ക്ക ജ്യൂസ് കുടിച്ച് ഷുഗർ കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ എങ്കിൽ ഇത് നിഷ്ഫലമാണ്.

പ്രമേഹം എന്ന രോഗത്തിന് ഒരുപാട് മരുന്നുകൾ നാം കഴിക്കുന്നുണ്ടാകും. എന്നാൽ പലപ്പോഴും നാം കഴിക്കുന്ന ഈ മരുന്നുകൾ ഒന്നും നാം പ്രതീക്ഷിച്ച ഫലം നമുക്ക് തരാതെ വരുമ്പോൾ മാനസികമായി ഒരുപാട് വിഷമം അനുഭവിക്കാറുണ്ട്. പല വർഷങ്ങളായി പ്രമേഹത്തിനെ ശരീരത്തിൽ കൊണ്ടുനടക്കുന്ന ആളുകളെ നമുക്കറിയാം. ഇവർ ഇതിനുവേണ്ടി ഒരുപാട് മരുന്നുകളും കഴിക്കുന്നുണ്ടാകും. എന്നാൽ പ്രമേഹത്തിന് നാം കഴിക്കുന്ന.

   

മരുന്നുകൾ നമ്മുടെ പ്രമേഹം എന്ന രോഗത്തെ പലപ്പോഴും ഇല്ലാതാക്കുന്നില്ല. ഇതിന്റെ തീവ്രത കൂടുന്നതിന് തടഞ്ഞു നിർത്തുന്നു എന്നത് മാത്രമാണ് ചെയ്യുന്നത്. ഒപ്പം തന്നെ പ്രമേഹം നമ്മുടെ മറ്റ് അവയവങ്ങളെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു എന്നത് മാത്രമാണ് പ്രമേഹത്തിന്റെ മരുന്നുകൾ കൊണ്ട് പ്രാവർത്തികമാകുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ പ്രമേഹത്തിന് മരുന്ന് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ചിന്തയിൽ ഉണ്ടാകണം.

ഇത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നു എങ്കിൽ പ്രമേഹം എന്നും രോഗത്തിന് ഇല്ലാതാക്കാൻ എന്തു ചെയ്യണം എന്നും നാം ചിന്തിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. പ്രധാനമായും പ്രമേഹത്തെ വിരട്ടിയോടിക്കുന്നതിന് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ഒരു പരിധിവരെ സഹായിക്കാറുണ്ട്. ഇന്റർമിറ്റ് ഫാസ്റ്റിംഗ് വഴി നമ്മുടെ ശരീരത്തിൽ അധികമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പും ഗ്ലൂക്കോസും.

കാർബോഹൈഡ്രേറ്റും എല്ലാം ശരീരം എടുത്ത് ഉപയോഗിച്ച് ശരീരത്തിൽ നിന്നും ഊർജമായി പുറത്തുകളയുന്നു. ചില ആളുകൾക്കുള്ള ഒരു തെറ്റിദ്ധാരണയാണ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തിന് മരുന്നിനു പകരമാണ് എന്നത്. എന്നാൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് കുറച്ചു ഗുണങ്ങൾ ലഭിക്കുന്നു എന്നതിലുപരി പ്രമേഹം എന്ന രോഗത്തിന് ഇത് ഒരിക്കലും ഇല്ലാതാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *