ഒരിക്കൽ മാത്രം ഇത് ഉപയോഗിച്ചാൽ മതി പിന്നെ പല്ലി വീടിന്റെ പരിസരത്ത് പോലും വരില്ല.

പലപ്പോഴും നമ്മുടെ വീടിനകത്തെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന അല്ലെങ്കിൽ കാണുമ്പോൾ ഇഷ്ടക്കേട് തോന്നുന്ന രീതിയിലുള്ള ഒരു ജീവിയാണ് പല്ലി. നിരുപദ്രവകാരിയാണ് എങ്കിൽ കൂടിയും പല്ലി വീടിനകത്ത് വരുന്നത് അത്ര ഐശ്വര്യം അല്ലാത്ത ഒരു കാര്യമാണ്. കാരണം വീടിന്റെ വൃത്തിയും ശുദ്ധിയും എല്ലാം നശിപ്പിക്കാൻ ഈ പല്ലിക്കും പല്ലി കാട്ടത്തിനും കഴിയും, എന്നതുകൊണ്ട് തന്നെ പല്ലികളെ വീട്ടിൽ നിന്നും.

   

തുരത്തിയോടിക്കുവാൻ പലരും പല രീതിയിലും പരീക്ഷിച്ചു കഴിഞ്ഞിരിക്കും. എന്നാൽ മിക്ക സാഹചര്യങ്ങളിലും നാം സ്ഥിരമായി ഉപയോഗിക്കുന്ന കാര്യങ്ങൾ പ്രയോഗിച്ച് കഴിയുമ്പോൾ പല്ലിക്ക് ഇതിനോട് ശീലമായി കഴിഞ്ഞിരിക്കും, എന്നതുകൊണ്ട് തന്നെ പല്ലി പിന്നീട് ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കാതെ വരികയും വീട്ടിൽ പല്ലി ശല്യം കൂടുകയും ചെയ്യും

. ഇങ്ങനെയുള്ള പല്ലി ശല്യം നിങ്ങളുടെ വീട്ടിൽ ഒരുപാട് ഉണ്ടെങ്കിൽ ഇതിനെ വീട്ടിൽ തന്നെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ പരീക്ഷിക്കാവുന്ന രണ്ടു മാർഗങ്ങളാണ് ഇവിടെ പറയുന്നത്. ഏറ്റവും ഉചിതമായ ഒരു മാർഗ്ഗം കർപ്പൂരം വീടിന്റെ പല ഭാഗങ്ങളിലായി വയ്ക്കുന്നതാണ്. ഇങ്ങനെ പല്ലികളെ ഈസിയായി തുരത്താം. കർപ്പൂരം മാത്രമല്ല വെളുത്തുള്ളി തൊലികളഞ്ഞ് ഓരോ അല്ലിയും.

വീടിന്റെ ഓരോ മൂലയിലും വയ്ക്കുന്നത് പല്ലികൾ വിരണ്ടോടാന്‍ കാരണമാകുന്നു. വെളുത്തുള്ളിക്ക് ഒരു പ്രത്യേക മണമാണ് എന്നതുകൊണ്ട് തന്നെ ഇത് പല്ലിക്ക് വീട്ടിൽ നിന്നും പുറത്തു പോകാൻ പ്രലോഭനം നൽകുന്നു. ഇങ്ങനെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീടിനകത്ത് തന്നെയുള്ള പല്ലുകളെയെല്ലാം തുരത്തി ഓടിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *