ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. പലപ്പോഴും ചില ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി നമ്മുടെ ജീവിത ശൈലിയിൽ ക്രമക്കേടുകൾ കൊണ്ടുവന്നേക്കാരെ ഒരു രോഗത്തിന്റെ അവസ്ഥയിലേക്ക് മാറുന്നത് കാണാം. മിക്കവാറും സാഹചര്യങ്ങളിൽ എല്ലാം തന്നെ ഈ കരളിന്റെ രോഗാവസ്ഥ നാം തിരിച്ചറിയാറില്ല. ലക്ഷണങ്ങൾ വളരെ കുറവാണ് എന്നത് കൊണ്ടാണ് ഇത് തിരിച്ചറിയാതെ പോകുന്നത്. ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ കുറവാണ്.
എന്നാൽ ഇതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സ്റ്റേജിലേക്ക് മാറും തോറും ലക്ഷണങ്ങളും വർദ്ധിച്ചു വരുന്നത് കാണാം. പ്രധാനമായും ശരീരത്തിന് പൂർണമായുള്ള ഒരു നിറവ്യത്യാസമാണ് കാണാനാവുക. എന്നാൽ മറ്റു ചിലർക്ക് കണ്ണിന് താഴെയുള്ള ഭാഗം മുഖത്തിന്റെ ഏതെങ്കിലും ഒരു സൈഡിലും കാലിന്റെ പാദത്തിലും നിറമായി വരുന്നത് കാണാം. ഇത്തരത്തിലുള്ള നിറവ്യത്യാസം നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കരൾ സുരക്ഷിതമാണോ എന്ന് ടെസ്റ്റ് ചെയ്യണം.
ഒരു ബ്ലഡ് ടെസ്റ്റിലൂടെ കരളിന്റെ സുരക്ഷിതത്വം മനസ്സിലാക്കാൻ ആകില്ല. മിക്കവാറും സാഹചര്യങ്ങളിലും ഒരു അൾഡ്ര സൗണ്ട് സ്കാനിംഗ് തന്നെ ഇതിന് ആവശ്യമായി വരും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടിയാണ് ഇത്തരത്തിലുള്ള ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ കൊഴുപ്പ് കരളിനെ കേന്ദ്രീകരിച്ച് മാത്രം അടിഞ്ഞു കൂടുന്നതാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാക്കുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ഫാറ്റി ലിവർ അവസ്ഥ ഉണ്ട് എങ്കിൽ തീർച്ചയായും വളരെ പെട്ടെന്ന് ഭക്ഷണവും ജീവിതവും നിയന്ത്രിച്ചു ഈ അവസ്ഥ മാറ്റിയെടുക്കണം. പ്രധാനമായും കൊഴുപ്പും കാർബോഹൈഡ്രേറ്റും മധുരവും എല്ലാം ഒഴിവാക്കണം.