നമുക്ക് എല്ലാവർക്കും തന്നെ ശരീരം ആരോഗ്യപ്രദമായി എന്നും നിലനിൽക്കണം എന്നുണ്ടെങ്കിൽ, ആരോഗ്യം നിലനിർത്തുന്നതിന് വേണ്ട ജീവിതശൈലിയും, ഭക്ഷണ ക്രമീകരണങ്ങളും, വ്യായാമ ശീലവും എല്ലാം പാലിക്കേണ്ടതുണ്ട്. ധാരാളമായി ജങ്ക് ഫുഡുകളും, ഹോട്ടൽ ഭക്ഷണങ്ങളും, ബേക്കറി പലഹാരങ്ങളും, കഴിക്കുന്ന ആളുകൾക്ക് ശരീരത്തിൽ അമിതമായി ഫാറ്റും മറ്റ് അനുയോജ്യമല്ലാത്ത വസ്തുക്കളും അമിതമായി പെരുകുകയും.
ഇത് പിന്നീട് പല രൂപത്തിലും ശരീരത്തിലെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇങ്ങനെ ശരീരത്തിലെ അമിതമായി ഫാറ്റും മറ്റ് ലവണങ്ങളും അടഞ്ഞു കൂടുമ്പോൾ കിഡ്നിക്ക് ഇവയെ ദഹിപ്പിക്കാനുള്ള ശക്തി കൊടുക്കാൻ സാധിക്കാതെ വരുന്നു. കിഡ്നി അളവിൽ കൂടുതലായി വർക്ക് ചെയ്യുന്ന സമയത്ത് ഇതിന്റെ ആരോഗ്യശേഷി കുറയാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. നമ്മുടെ ശരീരത്തിലുള്ള എല്ലാതരത്തിലുള്ള വിഷപദാർത്ഥങ്ങളെയും.
ശരീരത്തിലെ അമിതമായുള്ള എല്ലാ ലവണങ്ങളെയും ദഹിപ്പിച്ച് അരിച്ച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തി ചെയ്യുന്ന അവയവമാണ് കിഡ്നി. എന്നാൽ ഏതെങ്കിലും തരത്തിൽ കിഡ്നിക്ക് തകരാറ് സംഭവിക്കുമ്പോൾ ഈ വിഷാംശങ്ങളെല്ലാം ശരീരത്തിൽ തന്നെ അവശേഷിക്കുകയും പലതരത്തിലുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്ന രോഗമായ കാൻസർ പോലും വരുത്താൻ ഈ പ്രവർത്തികൾ കാരണമാകാറുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും കുറിച്ച് ബോധവാന്മാരായി അതിനനുസൃതമായി ഭക്ഷണം കഴിക്കുകയും ജീവിതശൈലി പാലിക്കുകയും ചെയ്യുക. ഒരു വ്യക്തിക്ക് രണ്ട് കിഡ്നി ഉണ്ട് എന്നതുകൊണ്ട് തന്നെ 50 ശതമാനത്തോളം കിഡ്നിയുടെ പ്രവർത്തനം നശിച്ചാലും ഇതിന്റെ ലക്ഷണങ്ങൾ പുറത്തു കാണുക പ്രയാസമാണ്.