പലപ്പോഴും കാലുകളിലെ വിള്ളലുകൾ നമുക്ക് മറ്റുള്ള ആളുകളുടെ മുൻപിൽ നാണക്കേടുകൾ ഉണ്ടാക്കി വയ്ക്കാറുണ്ട്. ചില സമയങ്ങളിൽ നല്ല ഒരു ചെരുപ്പിടാൻ പോലും ഇത്തരത്തിലുള്ള വിള്ളലുകൾ നമുക്ക് എതിരായി പ്രവർത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ കാലിലുള്ള വിണ്ടുകീറലുകൾ പൂർണമായും മാറുന്നതിനെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഹോം റെമഡികൾ പരീക്ഷിക്കാവുന്നതാണ്. അധികം പണം ചിലവാക്കി പല മരുന്നുകളും ഉപയോഗിച്ച് തോറ്റു.
പോകുന്നതിനേക്കാൾ വീട്ടിലുള്ള വസ്തുക്കൾ തന്നെ വച്ചുകൊണ്ട്, ചിലവുകൾ ഒന്നുമില്ലാതെ തന്നെ ഇത് ചെയ്തെടുക്കാൻ സാധിച്ചാൽ അതല്ലേ കൂടുതൽ ഗുണകരം. ഇത്തരത്തിൽ ഒരു എളുപ്പ മാർഗവും വളരെയധികം ഫലപ്രദവുമായ ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു സ്പൂൺ, ഒരു ചെറിയ സ്റ്റീൽ പാത്രവുമാണ് ആവശ്യമായ ഉള്ളത്. ഈ സ്റ്റീൽ പാത്രത്തിലേക്ക് ഒരു സ്പുണിൽ കാൽഭാഗം അളവിൽ വാസ്‌ലിൻ ചേർക്കാം.
ഇതിനെ തുല്യമായ അളവിൽ കാൽ സ്പൂൺ മഞ്ഞൾ പൊടി കൂടി മിക്സ് ചെയ്യാം. ഉപയോഗിക്കുന്നത് നല്ല മഞ്ഞൾപ്പൊടി ആണെങ്കിൽ മാത്രമാണ് ഇതിന് നല്ല ഗുണം ലഭിക്കുന്നുള്ളൂ. പലപ്പോഴും മാർക്കറ്റുകളിൽ കെമിക്കലുകൾ ചേർത്തുകൊണ്ടുള്ള മഞ്ഞൾ പൊടികൾ ലഭ്യമാണ് എന്നതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം.
ഈ റെമഡി ഉപയോഗിക്കേണ്ടത് രാത്രിയിൽ ഉറങ്ങുന്ന സമയത്താണ്. രാത്രിയിൽ കാലുകൾക്ക് നല്ല റെസ്റ്റ് ഉണ്ട് എന്നതുകൊണ്ടാണ് രാത്രി ഇത് ഉപയോഗിക്കാൻ പറയുന്നത്. ഇത് തുടർച്ചയായി ഒരാഴ്ചകാലം എങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. ഇങ്ങനെ ഒരാഴ്ചയെങ്കിലും ഉപയോഗിക്കുമ്പോൾ ആണ് ഇതിന് നല്ല റിസൾട്ട് ഉണ്ടാകുന്നത്.