പലപ്പോഴും ദാനധർമ്മം എന്നത് ഏറ്റവും അമൂല്യമായ ഒരു പ്രവർത്തിയാണ്. മറ്റുള്ളവർക്കും നമുക്കും നന്മ മാത്രം ചിന്തിച്ചുകൊണ്ട് ചെയ്യുന്ന ധർമ്മങ്ങളാണ് കൂടുതലും ഫലവത്താറുള്ളത്. എന്നാൽ പലപ്പോഴും ചില ദാനധർമ്മങ്ങൾ ദോഷമായി ഭവിക്കുന്നതും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ദാനധർമ്മങ്ങളെ ദോഷമായി സംഭവിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ദാനം കൊടുക്കുന്ന സമയങ്ങളും ദിവസങ്ങളും എല്ലാം വളരെയധികം.
പ്രധാനപ്പെട്ടതാണ്. ഒരിക്കലും സന്ധ്യാസമയങ്ങൾ ദാനധർമ്മത്തിനായി തിരഞ്ഞെടുക്കുന്നത് അത്ര ഉചിതമല്ല. സന്ധ്യാ സമയങ്ങൾക്ക് മുൻപായി തന്നെ ദാനധർമ്മങ്ങൾ ചെയ്യുന്നതാണ് ഉത്തമം. സന്ധ്യക്ക് ശേഷം ഏതെങ്കിലും കാരണവശാൽ ഇത്തരം ധാനധർമ്മം ചെയ്യേണ്ടതായി വരുന്നു എങ്കിൽ, കൈമാറ്റം ചെയ്യാതെ ആ വസ്തു ഒരിടത്ത് വെച്ച് ദാനമായി ചോദിക്കുന്ന വ്യക്തിയോട് എടുത്തുകൊള്ളാൻ പറയാവുന്നതാണ്.
അന്നദാനവും, വസ്ത്രധാനവും, ധനദാനവും എല്ലാം വളരെയധികം പുണ്യം നമുക്ക് നേടിത്തരുന്ന ദാനങ്ങളാണ്. എന്നാൽ ഇവ നൽകുന്നത് എപ്പോഴും നല്ല ദിവസങ്ങളും സമയങ്ങളിലും ആയിരിക്കേണ്ടതും പ്രധാനമാണ്. വെള്ളിയാഴ്ച ദിവസങ്ങൾ ഒരിക്കലും ദാനധർമ്മത്തിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് അഭികാമ്യം. ഒരു വ്യക്തിക്ക് എന്തെങ്കിലും ഒരു വസ്തുവും അന്നമധാനമായ നൽകുന്ന സമയത്ത് മനസ്സിൽ ഈശ്വര ചിന്തയും നന്മയും മാത്രം.
ചിന്തിച്ചു കൊണ്ട് നൽകുക. ഒരിക്കലും ശപിച്ചുകൊണ്ട്, ഇഷ്ടക്കുറവുകൊണ്ടോ ഒരു വ്യക്തിക്ക് ഒന്നും ദാനമായി കൊടുക്കരുത്. ദാനം ലഭിക്കുന്ന വ്യക്തിക്ക് ഉപയോഗശൂന്യമായ വസ്തുക്കളാണ് നാം കൊടുക്കുന്നത് എങ്കിൽ ഇത് നമുക്ക് തന്നെ പല തരത്തിലും ദോഷമായി ഭവിക്കുന്നു. അതുകൊണ്ടുതന്നെ ദാനധർമ്മം വളരെയധികം ശ്രദ്ധാപൂർവ്വം തന്നെ ചെയ്യേണ്ട ഒരു പ്രവർത്തിയാണ്. ദാനധർമ്മം നമുക്ക് ഐശ്വര്യവും, ഒരുപോലെ വിളിച്ചു വരുത്താൻ കാരണമാകുന്നവയാണ്