മുഖം വെട്ടി തിളങ്ങാനും, ചർമ്മ രോഗങ്ങളെ ഇല്ലാതാക്കാനുംഇനി ഒരു എളുപ്പവഴി.

ചർമം എപ്പോഴും തിളങ്ങുന്നതായി തിരിക്കുക എന്നുള്ളത് എല്ലാ ആളുകളുടെയും ആഗ്രഹമാണ്. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരന്മാരും സുന്ദരിമാരും ആയിരിക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞിരിക്കും. പലപ്പോഴും ഇവയെന്നും ഫലം കിട്ടാതെ വരുന്ന സാഹചര്യത്തിൽ മരുന്നുകളെ ആശ്രയിക്കുന്നവരും ഉണ്ട്.

   

എന്നാൽ നമ്മുടെ ശരീരത്തിലുള്ള പല ഘടകങ്ങളുടെയും കുറവുകൊണ്ടാണ് ഇത്തരത്തിൽ ചർമ്മത്തിന് നിറം മങ്ങുന്നതും പല ചർമ്മരോഗങ്ങൾ ഉണ്ടാകുന്നതിനും കാരണം. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ചർമ്മത്തിന് രോഗങ്ങൾ ഉണ്ടാക്കാൻ ഇടയാകാറുണ്ട്. അതുകൊണ്ട് തന്നെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ ആയി പ്രധാനമായും ഉപയോഗിക്കാവുന്ന.

ഒരു പ്രോബയോട്ടിക് ആണ് തൈര്. ദിവസവും ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം. ഇതിനോടൊപ്പം തന്നെ മുഖത്ത് തൈര് ഉപയോഗിച്ച് ഒരു ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതും പല ചർമ പ്രശ്നങ്ങളെയും ഇല്ലാതാക്കും. ഒരു സ്പൂൺ തൈരിലേക്ക് ഒരു സ്പൂൺ അളവിൽ അരിപ്പൊടി മിക്സ് ചെയ്യാം, ഇതിലേക്ക് അല്പം തേൻ കൂടി നല്ലപോലെ ഇളക്കി ചേർക്കാം. ഒപ്പം തന്നെ ഒരു മുറി ചെറുനാരങ്ങാനീര്.

കൂടി ചേർത്ത്, തക്കാളി അരച്ചത് കൂടി മിക്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് കുറച്ചുനേരം വച്ചതിനുശേഷം അല്പം ഒന്ന് വലിഞ്ഞാൽ തന്നെ, മുകളിലേക്ക് കൈകൾ മസാജ് ചെയ്യുന്ന രീതിയിൽ മുഖത്ത് സ്ക്രബ്ബ് ചെയ്യാം. ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ്, ഒരു ഐസ്ക്യൂബ് കൊണ്ട് മുഖം നല്ലപോലെ ക്ലീൻ ചെയ്യാം. നല്ല റിസൾട്ട് ഉണ്ടാകും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *