പലർക്കും മുഖക്കുരു വലിയൊരു പ്രശ്നമാണ്. മുഖക്കുരു ഇല്ലാതെ മിനുസമുള്ള മുഖസൗന്ദര്യം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുവേണ്ടി പല ക്രീമുകൾ വാങ്ങി തേക്കാനും പലരും തയ്യാറാകുന്നു. എന്നാൽ ഇപ്പോൾ വരുന്ന പല ക്രീമുകളും മുഖത്ത് പലരീതിയിലുള്ള റിയാക്ഷനുകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ വളരെ പ്രകൃതിദത്തമായ രീതിയിൽ മുഖത്തുണ്ടാകുന്ന മുഖക്കുരുവിനെ എല്ലാം പാടു പോലുമില്ലാതെ നീക്കം ചെയ്യാം. അതിനെ കറിവേപ്പില ഒന്നു മാത്രം മതി. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ആദ്യം തന്നെ ആവശ്യത്തിന് കറിവേപ്പില എടുത്ത് മിക്സിയിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക. അതിനുശേഷം മുഖത്ത് മുഖക്കുരു വന്ന പാടുകൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം നല്ലതുപോലെ തേച്ചു കൊടുക്കുക ശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്യുക. അതിനുശേഷം 15 മിനിറ്റോളം ഉണങ്ങാനായി അനുവദിക്കുക. ഉണങ്ങി വന്നതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ തുടച്ചെടുക്കുക.
ഇത് തുടർച്ചയായി ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ മുഖക്കുരു വന്ന പാടുകൾ എല്ലാം തന്നെ നിഷ്പ്രയാസം ഇല്ലാതാക്കാം. അടുത്തതായി മുഖക്കുരു വരാതിരിക്കാനുള്ള ഒരു മാർഗ്ഗം എന്താണെന്ന് നോക്കാം. അതിനായി ആവശ്യത്തിന് കറിവേപ്പില വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഉണങ്ങാനായി 15 മിനിറ്റ് അനുവദിക്കുക.
ഉണങ്ങി വന്നതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയെടുക്കുക. ഈ രീതിയിൽ കറിവേപ്പില ഉപയോഗിച്ചുകൊണ്ട് മുഖത്ത് മുഖക്കുരു വന്ന പാടുകൾ നീക്കം ചെയ്യുക അതിനുശേഷം മുഖക്കുരു വരാതിരിക്കാൻ വേണ്ടി മുകളിൽ പറഞ്ഞ രീതിയിൽ ദിവസവും ഫേസ് പാക്ക് തയ്യാറാക്കി മുഖത്തിടുക. മുഖസംരക്ഷണം ആഗ്രഹിക്കുന്നവർ എല്ലാവരും ഈ രീതിയിൽ ചെയ്തു നോക്കുക. അതിനായി വിലകൂടിയ ക്രീമുകൾ വാങ്ങി തേക്കേണ്ടതില്ല വീട്ടിലുള്ള ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഖത്തെ ഇനി സംരക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.