ഇങ്ങനെ ചെയ്താൽ പല്ലിലെ ഏതു ഇളകാത്ത കറയും ഇളകും. ഇനി സുന്ദരമായി പുഞ്ചിരിക്കാം.

സുന്ദരമായ പല്ലുകൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. നല്ല വെളുത്ത പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ നമുക്കു ഉണ്ടാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ പെട്ടന്നു കേടുവരാൻ സാധ്യതയുള്ള ഒന്നാണ് പല്ലുകൾ. കൃത്യമായ രീതിയിൽ പല്ലുതേക്കാതെ വരുകയാണെങ്കിൽ പല്ലുകൾ കേടാവാൻ സാധ്യതയുണ്ട്. അത്തരം സന്തർഭത്തിൽ പല്ലിൽ നിന്നും രക്തസ്രാവം ഉണ്ടാകാനും കഠിനമായ വേദനക്കും സാധ്യത ഏറെയാണ്.

എന്നാൽ ഇപ്പോൾ അതെല്ലാം ഞൊടിയിടയിൽ മാറ്റിയെടുക്കാം. ഡോക്ടറെ കാണാതെ വീട്ടിൽ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാം. അതിനായി ഒരു വലിയ കഷ്ണം ഇഞ്ചി എടുക്കുക. തൊലിയെല്ലാം കളഞ്ഞതിനു ശേഷം ചതച്ചെടുക്കുക. അതിലേക്ക് പകുതിനാരാങ്ങാ പിഴിഞ്ഞൊഴിക്കുക ശേഷം കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഈ മിശ്രിതം പല്ലിൽ കറയുള്ള ഭാഗത്തു തേച്ചുപിടിപ്പിക്കുക.

ബ്രഷ് ഉപയോഗിച്ചു സാവധാനത്തിൽ പല്ലിൽ തേക്കുക. പല്ലിന്റെ എല്ലാ ഭാഗത്തും കൃത്യമായരീതിയിൽ തന്നെ തേച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ പകലും രാത്രിയും ചെയ്യുക.പേസ്റ്റ് കൊണ്ട് പല്ലു തേച്ചതിനുശേഷമോ അല്ലെങ്കിൽ ഈ മിശ്രിതം മാത്രം ഉപയോഗിച്ച് കൊണ്ടും പല്ലു തേക്കാവുന്നതാണ്. പല്ലിൽ ഉണ്ടാകുന്ന രക്തസ്രാവം ഇല്ലാതാക്കാനും കൂടാതെ മോണയിലെ നീര് പോകാനും ഇതു വളരെയധികം ഫലപ്രദമായ മാർഗമാണ്.

കൂടാതെ പല്ലിലെ സാധാരണഗതിയിൽ കാണുന്ന രക്തസ്രാവം ഉണ്ടാകാൻ നമ്മൾ ഉപയോഗിക്കുന്ന ബ്രഷും ഒരു കാരണമാണ്. പല്ലു തേക്കാൻ സോഫ്റ്റ് ആയ ബ്രഷുകൾ തിരഞ്ഞെടുക്കുക. കൂടാതെ പല്ലു തേക്കുബോൾ സമയമെടുത്ത് പതിയെ വൃത്തത്തിയാക്കുക. പല്ലിന്റെ നല്ല ആരോഗ്യത്തിന് ഈ മാർഗം ഉപയോഗിക്കൂ. കൂടുതൽ വിശദംശങ്ങൾക്കായി വീഡിയോ സന്ദർശിക്കുക.