വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് മുഖം സൗന്ദര്യം വർധിപ്പിക്കാം

മുഖം സൗന്ദര്യം വർദ്ധിപ്പിക്കാനായി ബ്യൂട്ടി പാർലറുകളിൽ പോയി നിരവധി പണം ചെലവാക്കുന്നവരാണ് നമ്മൾ. കെമിക്കലുകൾ അടങ്ങിയ ഉല്പന്നങ്ങളാണ് ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്. ഇതെല്ലാം തന്നെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി നിർമ്മിച്ചെടുക്കാം. ഇത്തരത്തിൽ ചർമ്മം മൃദുലമാക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇത് ചർമത്തിലെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്ത് ചർമം ക്ലീൻ ആക്കി മാറ്റാനും സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി പച്ചരി പൊടി, പാൽ, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. ആദ്യമായി ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടിസ്പൂൺ പച്ചരി പൊടി, രണ്ടു ടിസ്പൂൺ പാൽ എന്നിവ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ നാരങ്ങാ നീര് ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.

എന്നിട്ട് മുഖത്ത് തേച്ചുപിടിപ്പിക്കാം. ഇരുപത് മിനുട്ടിന് ശേഷം മുഖം ഉണങ്ങി തുടങ്ങുമ്പോൾ, സാധാരണ വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്. ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കുക. ഇത് ചർമത്തിലെ എല്ലാ പാടുകളും നീക്കം ചെയ്ത് കളയുകയും, ചർമം മൃദുലമാക്കുകയും ചെയ്യുന്നു. അതോടൊപ്പം ചർമ്മം നല്ലതുപോലെ നിറം വെക്കാനും സഹായിക്കുന്നു. വളരെ ചിലവ് കുറഞ്ഞ ഈ രീതി ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇത് നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.