ശരീര വേദനകൾ എളുപ്പത്തിൽ പരിഹരിക്കാൻ

ശരീര വേദനകൾ ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വേദനാ സംഹരികൾ ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ. ഇത് പല തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് ശരീരത്തിലെ വേദനകൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് കാലു വേദന, കൈ വേദന, മുട്ടു വേദന, കഴുത്തു വേദന, ഇടുപ്പു വേദന, പുറം വേദന തുടങ്ങിയ വേദനകൾ പരിഹരിക്കും. ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.

ഇതെല്ലാം പരിഹരിക്കാനായി ഈ പാനീയം കുടിക്കാവുന്നതാണ്. ഇത് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാം. ചെറിയ ജീരകം പൊടിച്ചത്, കുരുമുളക് പൊടി, ചുക്ക് പൊടി തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ കുരുമുളക് പൊടി, ആറ് ടിസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടി, ആറ് ടിസ്പൂൺ ചുക്ക് പൊടി എന്നിവ ചേർക്കുക. തുടർന്ന് ഇത് നല്ലത് പോലെ മിക്സ് ചെയ്തെടുക്കുക.

അതിനു ശേഷം ഒരു ഗ്ലാസ്‌ തിളപ്പിച്ച വെള്ളമെടുത്ത് അതിലേക്ക് ഒരു ടിസ്പൂൺ പൊടിച്ച മിശ്രിതം ചേർക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുക. എന്നിട്ട് അരമണിക്കൂർ കഴിയുമ്പോൾ പ്രഭാത ഭക്ഷണം കഴിക്കാവുന്നതാണ്. തുടർന്ന് ഉച്ച ഭക്ഷണത്തിന് മുമ്പും ഇത്തരത്തിൽ ഒരു ഗ്ലാസ് കുടിക്കാം. അതുപോലെ രാത്രിയിൽ ഭക്ഷണത്തിന് അര മണിക്കൂർ മുമ്പും ഇത് കുടിക്കാം. ഇത് തുടർച്ചയായി മൂന്നു ദിവസം കുടിച്ചാൽ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നതാണ്.

ഇത് ശരീരത്തിൽ ഉള്ള വേദനകൾ ഇല്ലതാക്കുകയും, കിഡ്നി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.