മൂക്കിൽ കാണുന്ന ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാനായി ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കുക

മൂക്കിൽ കാണുന്ന ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാനുള്ള ഒരു പരിഹാര മാർഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് എണ്ണമയമുള്ള ചർമ്മക്കാരിലാണ് കൂടുതലായി കാണുന്നത്. ചർമ്മത്തിലുണ്ടാകുന്ന അമിതമായ ബാക്ടീരിയയും ഹോർമോൺ വ്യതിയാനവും മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് വെളിച്ചെണ്ണ, തേൻ അലോവേര എന്നിവ ഉപയോഗിച്ച്‌ നീക്കം ചെയ്യാൻ സാധിക്കും. ആദ്യമായി വെളിച്ചെണ്ണ ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. മോയ്സ്ചറൈസിംഗ് ഗുണങ്ങൾ വളരെയധികം അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ.

ഇത് വരണ്ട ചർമ്മം പരിഹരിക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണയിൽ ലോറിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തയ്യാറാക്കാനായി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുക്കുക. തുടർന്ന് ഇത് ബ്ലാക്ക് ഹെഡ്സ് കാണുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. ഇത് ദിവസത്തിൽ രണ്ട് നേരം ഉപയോഗിക്കാം. അടുത്തതായി തേൻ ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് പരിഹരിക്കാം. ചർമ്മത്തിലുണ്ടാകുന്ന ഇൻഫെക്ഷൻ പ്രശ്നങ്ങൾക്കും, ചർമം വരണ്ടിരിക്കുന്നവർക്കും തേൻ ഉപയോഗിക്കാം. ഇതിനായി ഒരു കോട്ടൺ തേനിൽ മുക്കിയതിനു ശേഷം ബ്ലാക്ക് ഹെഡ്സ് കാണുന്ന ഭാഗങ്ങളിൽ തേച്ചു കൊടുക്കുക.

തുടർന്ന് 20 മിനിറ്റ് ഇങ്ങനെ വെക്കുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിക്കാം. അടുത്തതായി അലോവേര ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം. ഇതിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ മോയ്‌സ്ചാറൈസിങ് ഗുണങ്ങളും അടങ്ങിയട്ടുണ്ട്. ഒരു ടീസ്പൂൺ അലോവര ജെൽ എടുത്ത്, ബ്ലാക്ക് ഹെഡ്സ് കാണുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം.

ഇത് രാത്രിയിൽ ചെയ്തെടുത്ത് രാവിലെ കഴുകി കളയാവുന്നതാണ്. ഇത് ബ്ലാക് ഹെഡ്സ് ഇല്ലാതാകുന്നത് വരെ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.