ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഈ മരുന്ന് ഉപയോഗിക്കാം

ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നു. പുറത്തു നിന്ന് അമിതമായി ഭക്ഷണം കഴിക്കുന്നതും , തെറ്റായ ആഹാര ക്രമവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് പരിഹരിക്കാനായി മിക്ക ആളുകളും ഡോക്ടറെ കാണുകയും അവർ പറയുന്ന വില കൂടിയ മരുന്നുകൾ കഴിക്കുകയുമാണ് ചെയ്യാറ്. എന്നാൽ വളരെ നാച്ചുറലായ ധാരാളം പ്രതിവിധികൾ ഉണ്ട്.

ഇന്ന് ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് ദഹന പ്രശ്നങ്ങൾ, ഗ്യാസ്ട്രബിൾ, വയറു വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. ഇത് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനായി അര ടീസ്പൂൺ കൽക്കണ്ടം, കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ ചെറു ജീരകം, കാൽ ടീസ്പൂൺ കുരുമുളക് എന്നിവയാണ് വേണ്ടത്.

തുടർന്ന് ഇതെല്ലാം കൂടി മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് തൈര് എടുക്കുക. തുടർന്ന് ഇതിലേക്ക് കാൽ ടീസ്പൂൺ പൊടിച്ച മിശ്രിതം ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്ത് കുടിക്കാവുന്നതാണ്. ഇത് പ്രഭാത ഭക്ഷണത്തിന് ശേഷം അരമണിക്കൂർ കഴിയുമ്പോൾ കഴിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.