കാലിലെ വിണ്ടു കീറലിന് കടുകെണ്ണ ഉപയോഗിച്ച് ഒരു പരിഹാരമാർഗം

ഒരുപാട് ആളുകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാൽ വിണ്ടു കീറുന്നത്. ഇതിനായി പല മരുന്നുകൾ ഉപയോഗിച്ച് പരാജയപ്പെട്ടവർ ഉണ്ടാകും. എന്നാൽ ഇത് പരിഹരിക്കാൻ പ്രകൃതിദത്തമായ നിരവധി മാർഗ്ഗങ്ങളുണ്ട്. ഇത് വളരെ ചിലവ് കുറച്ച് നമുക്ക് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാം. ഇന്ന് കാലിലെ വിണ്ടു കീറൽ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ശരീര ഭാരം കൂടുതലുള്ള ആളുകളിലും ഒരുപാട് നേരം നിന്ന് പണിയെടുക്കുന്ന ആളുകളിലുമാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്. കാലിന്റെ ഉപ്പൂറ്റിയിലാണ് ഇത് കാണുന്നത്. ഇത് മാറ്റിയെടുക്കാൻ കടുകെണ്ണ ഉപയോഗിച്ച് ഒരു മരുന്ന് നിർമ്മിക്കാം. ഇത് തയ്യാറാക്കാനായി ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടിസ്പൂൺ കടുകെണ്ണ ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കണം. തുടർന്ന് ഇത് നല്ലത്പോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാസിലിൻ കൂടെ ചേർക്കുക. ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം കാലുകൾ ചൂട് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകി എടുക്കുക. തുടർന്ന് നല്ലത് പോലെ തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഇത് കാലിൽ വിണ്ടു കീറുന്ന ഭാഗത്ത് തേച്ചു പിടിപ്പിക്കണം. ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പാണ് ചെയ്യേണ്ടത്. തുടർന്ന് കാലിൽ സോക്സ് ഇട്ട് കിടന്നുറങ്ങാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.