ചെറിയ ഉള്ളിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാൻ

ചെറിയ ഉള്ളിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്മ, പ്രമേഹം, രക്ത സമ്മർദ്ദം, പനി, ഗ്യാസ്ട്രബിൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗമാണ്. ചെറിയ കുട്ടികളിലുണ്ടാകുന്ന രക്തക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കും ചെറിയ ഉള്ളി നല്ലതാണ്. അതിനായി ചെറിയ ഉള്ളിയും ശർക്കരയും ചേർത്ത് വേണം ഉപയോഗിക്കാൻ. അതുപോലെ ഉറക്ക കുറവ് ഉള്ളവർ രണ്ടല്ലി ചെറിയ ഉള്ളി കഴിച്ച് ഉറങ്ങാൻ കിടക്കുക.

ചെറിയ ഉള്ളി ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു പരിഹാരമാണ്. അതിനായി കാന്താരി മുളക് ചെറിയ ഉള്ളിയോടൊപ്പം ചതച്ച് കഴിക്കുക. ഇത് കൊളസ്ട്രോൾ പ്രശ്നങ്ങൾ പരിഹരിക്കാനും നല്ലതാണ്. പ്രസവശേഷം സ്ത്രീകൾക്ക് ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ച് കൊടുക്കുന്നത് സൗന്ദര്യം വർദ്ധിക്കാൻ സഹായിക്കുന്നു. അതുപോലെ ചെറിയ ഉള്ളിയുടെ നീരും കടുകെണ്ണയും ചേർത്ത് പുരട്ടുന്നത് ശരീര വേദനകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ചെറിയ ഉള്ളി വാത രോഗങ്ങൾ പരിഹരിക്കാനും നല്ലതാണ്. അതുപോലെ ശരീരത്തിൽ മുറിവ് ഉണ്ടാകുമ്പോഴും പ്രാണികൾ കടിക്കുമ്പോഴും ചെറിയ ഉള്ളി ചതച്ച് വെക്കാം. ഇത് മൂത്ര തടസ്സം, മൂത്ര ചൂട് തുടങ്ങിയ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാര മാർഗമാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെറിയ ഉള്ളിയുടെ നീര് ഉപയോഗിക്കാം.

അതുപോലെ മുഖത്തെ ചുളിവുകൾ മാറ്റാനും ഇത് സഹായിക്കുന്നു. മുടി കൊഴിച്ചിൽ താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ചെറിയ ഉള്ളി കൊണ്ടുള്ള എണ്ണ ഉപയോഗിക്കാം. ഇത് മുടി നല്ല കട്ടിയിൽ തഴച്ച് വളരാൻ സഹായിക്കുന്നു. അതുപോലെ ചെറിയ ഉള്ളി അമിതമായി ഉപയോഗിക്കുന്നതും നല്ലതല്ല. കൂടുതൽ അറിയാനായി വീഡിയോ കാണുക.