നമ്മൾ പിഴുത് കളയുന്ന ഈ ചെടിയെ കുറിച് അറിഞ്ഞാൽ നിങ്ങൾ ഇത് തേടിപിടിച് കൊണ്ടുവന്ന് പരിപാലിക്കും.

കേരളത്തിലെ പ്രധാന ഉത്സവം ആയ ഹോണ്ട ഓണവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് നിൽക്കുന്ന ഒരു പൂവാണ് തുമ്പപ്പൂ. ഓണം എത്തുമ്പോൾ എല്ലാവരും ഓർക്കുന്നത് തുമ്പപ്പൂവിനെ ആയിരിക്കും. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നായിരുന്നു പണ്ടുകാലത്ത് നിയമം. കർക്കിടക മാസത്തിൽ ആണ് ഇത് നല്ലപോലെ വളരുന്നത് ഓണക്കാലം എത്തുമ്പോൾ ഇത് പൂക്കുകയും ചെയ്യും.

ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്. കർക്കിടക വാവ് ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ ഈ ചെടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ എല്ലാവർക്കും അറിയാവുന്ന ഉപയോഗമാണ് അത്തപ്പൂക്കളത്തിലെ അലങ്കാരം ആയാണ്. തൃക്കാക്കര അപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം സമാധാനത്തിന്റെ പ്രതീകമായ തുമ്പപ്പൂ ആണ് എന്ന് കരുതപ്പെടുന്നു.

തുമ്പപൂ കൊണ്ട് അട ഉണ്ടാക്കി അത് ഓണത്തപ്പന് നേദിക്കുന്ന ചടങ്ങ് മധ്യ കേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണ് ഇതിനെ വിളിക്കുന്നത്. തുളസിയെ പോലെ തന്നെ ഔഷധഗുണങ്ങളുള്ള ഒന്നാണ് തുമ്പപൂ. ഇതിന്റെ വേരും പൂവും എല്ലാം തന്നെ ഔഷധമാണ്. ഈ ചെടി മൂന്നു തരത്തിൽ അറിയപ്പെടുന്നുണ്ട്. ഇതിന് എല്ലാത്തിനും തെന്നെ ഔഷധഗുണങ്ങളും കാണുന്നുണ്ട്.

ഇതിന്റെ നീര് ദിവസവും കുടിക്കുന്നത് കഫകെട്ട് മാറാൻ നല്ലതാണ് എന്ന് പറയപ്പെടുന്നു. തലവേദന മാറ്റുന്നതിനും നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് ഇടിച് പിഴിഞ്ഞ നീര് കുടിക്കുന്നത് ഗർഭാശയ ശുദ്ധിക്കും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങൾക്കും വളരെ നല്ലതാണ്. അതുപോലെതന്നെ ശരീരത്തിലെ വ്രണങ്ങൾക്ക് ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ മറക്കരുത്.