നിങ്ങളിൽ മലബന്ധം ഉണ്ടാക്കുവാൻ കാരണം ഇതായിരിക്കും. എല്ലാവരും തെന്നെ അറിഞ്ഞിരിക്കേണ്ട കാര്യം.

നമ്മുടെ കേരളത്തിൽ ഒരു ഭൂരിപക്ഷം ആളുകളിൽ കാണുന്ന പ്രശ്നമാണ് മലബന്ധം. നമ്മുടെ ഭക്ഷണരീതിയിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ നമുക്ക് മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനമായും നമ്മൾ പുറത്തു നിന്നും വാങ്ങിച്ചു കഴിക്കുന്നു ഭക്ഷണങ്ങൾ നമ്മളിൽ മലബന്ധം ഉണ്ടാക്കും. അതുപോലെ തന്നെ നമ്മൾ വീട്ടിൽ നിന്നും മാറി വേറെ ഹോസ്റ്റലിലെ മറ്റും നിന്ന് ഭക്ഷണം കഴിച്ചാൽ ഇത്തരത്തിൽ മലബന്ധം ഉണ്ടാകാറുണ്ട്. ഭക്ഷണമാണ് പ്രധാനമായും മലബന്ധം ഉണ്ടാക്കുന്നത്.

വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് വെള്ളംകുടി കുറയുന്നത് മൂലവും നമുക്ക് മലബന്ധം അനുഭവപ്പെടാൻ സാധ്യതയേറെയാണ്. ഫൈബർ അടങ്ങിട്ടുള്ള ഭക്ഷണം നമ്മൾ കഴിച്ചില്ലെങ്കിൽ നമ്മുക്ക് മലബന്ധം വരാൻ സാധ്യത ഉണ്ട്. സ്‌ട്രെസ് ടെൻഷൻ പോലെയുള്ള പ്രശ്നമുള്ളവർക്ക് മലബന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. അതുപോലെതന്നെ തൈറോയ്ഡ് ഉള്ള ആളുകളിലും മലബന്ധം ഒരു സാധാരണ കാര്യമാണ്. ചില മരുന്നുകളുടെ അനന്തര ഫലമായും ഇതേപോലെ മലബന്ധം അനുഭവപ്പെടാം.

അതുപോലെ തന്നെ ഗർഭിണികളിലും ഇങ്ങനെ മലബന്ധം ഉണ്ടാകാറുണ്ട്. കുട്ടിക്ക് വെയിറ്റ് കൂടിവരുമ്പോൾ ഇത്തരത്തിൽ ഇവരിൽ മലബന്ധം അനുഭവപ്പെടാറുണ്ട്. ഇത് കുട്ടികളിൽ കാണാറുണ്ടെങ്കിലും അത് അത്രയ്ക്ക് പൊതുവായി ഉള്ള കാര്യമല്ല. മലത്തിൽ രക്തം കാണുന്നതും ഇരുന്നു കഴിഞ്ഞതിനുശേഷം പൂർണമായില്ല എന്ന തോന്നൽ ഉണ്ടാകുന്നതും നമ്മൾ ശ്രദ്ധിക്കേണ്ട പ്രശ്നങ്ങളാണ്. പോയതിനു ശേഷം മലദ്വാരത്തിൽ വേദന അനുഭവപ്പെടുന്ന അവസ്ഥ. ഇവർ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.

കൂടുതൽ അറിയുവാൻ വേണ്ടി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.