അടുക്കളയിൽ പൗഡർ ആണ് താരം. പൗഡർ കൊണ്ടുള്ള അടുക്കളയിൽ ചെയ്യാവുന്ന കിടിലൻ ട്രിക്കുകൾ.

അടുക്കളയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ട്രിക്കുകൾ ആണ് ഇതിൽ പറയുന്നത്. നമ്മുടെ വീടുകളിൽ കാണാറുള്ള ഒന്നാണ് വളകൾ അത് ഉപകാരമില്ലാതെ കുറെ വീടുകളിൽ കിടപ്പുണ്ടാകും. അത് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ പറ്റിയ ഒരു സൂത്രമുണ്ട്. നമ്മൾ കളയാനായി വെച്ചിരിക്കുന്നു വള എടുത്തതിനുശേഷം അത് ഒരു പ്ലെയർ ഉപയോഗിച്ച് കട്ട് ചെയ്യുക ശേഷം ഇത് S ഇന്റെ ആകൃതിയിൽ വളച്ചൊടുക്കുക. ഈ ഉണ്ടാക്കിയ ഹുക്ക് ഉപയോഗിക്കുക മാസ്ക് പോലെയുള്ള കനംകുറഞ്ഞ തുണികൾ നമുക്ക് ഉണക്കുവാൻ ഇടുവാൻ സാധിക്കും.

അടുത്തതായി ഇഞ്ചി ഈസി ആയി തൊലി കളയാനുള്ള സൂത്രമാണ്. അതിനുവേണ്ടി നമ്മൾ ഇഞ്ചി എടുത്തശേഷം ഇത് അര മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കുക. ഇതിന് വേണ്ടി നമ്മൾ ഒരു സ്റ്റീലിന്റെ സ്‌കറബ്ബർ വാങ്ങിച്ചു വെക്കുക. അത് ഉപയോഗിച്ച് നമുക്ക് ഇഞ്ചിയുടെ തൊലി വളരെ എളുപ്പം തന്നെ ഉരക്കുന്നതിലൂടെ കളയുവാൻ സാധിക്കുന്നതാണ്. നമ്മൾ എടുത്ത ഇഞ്ചി കൂടുതലാണെങ്കിൽ അത് ഒരു ബൗളിൽ വെള്ളം നിറച്ച് അതിൽ ഇട്ട് ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ അത് ഒരുപാട് കാലം കേടാകാതെ ഇരിക്കുവാൻ സഹായിക്കും.

ഇതിലെ വെള്ളം ഇടയ്ക്ക് മാറ്റി കൊടുക്കാൻ മറക്കരുത്. ടൈൽ ഉള്ള വീടുകളിൽ ചെമരിൽ വെച്ചിട്ടുള്ള ടൈലുകളുടെ മുകളിൽ പൊടി കാണാറുണ്ട്. ഇതിലേക്ക് അൽപം പൗഡർ ഇടുകയാണെങ്കിൽ നമുക്ക് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് സിമ്പിളായി കളയാൻ വന്നതേയുള്ളൂ. നമ്മൾ നോൺവെജ് പാകം ചെയ്തശേഷം പാത്രങ്ങൾ കഴുകിയ ശേഷം നമ്മുടെ സിങ്കിൽ എല്ലാം അതിന്റെ ഒരു മണമുണ്ടാകും.

അങ്ങനെയുള്ളപ്പോൾ ഇതിലേക്ക് അൽപം പൗഡർ ഇടുകയാണെങ്കിൽ സിങ്കിലെ മണം പോകുവാൻ സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.