സ്ത്രീകൾക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് കറ പറ്റിപ്പിടിച്ചിരിക്കുന്ന തുണികൾ ക്ലീൻ ആക്കുക എന്നത്. പ്രത്യേകിച്ചും വാഴക്കറ പോലെയുള്ളവ ഉരച്ചുകഴുകിയാൽ പോലും പോകില്ല. ഇവിടെ ഈ വീഡിയോയിലൂടെ വളരെ ഈസിയായി ഏതുതരം തുണിയിൽ പറ്റി പിടിച്ചിരിക്കുന്ന വാഴക്കറയും കളയുന്നതിനുള്ള നിരവധി ഐഡിയ പരിചയപ്പെടുത്തുന്നു വെള്ളത്തുണികളിലും.
നിറമുള്ള തുണികളിലും വാഴക്കറ പറ്റി പിടിച്ചാൽ അത് ഉടനെ തന്നെ കഴുകിയെടുക്കുകയാണെങ്കിൽ കളയാൻ സാധിക്കും. എന്നാൽ ഒരുപാട് പഴക്കമുള്ള ഈ കറ പെട്ടെന്ന് പോകുവാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യം തന്നെ വാഴക്കറ പറ്റിയ ഭാഗം ഒരു സൊലൂഷനിൽ കുറച്ച് സമയം കുതിർക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിൽ അല്പം വിനാഗിരിയും അത്രയും അളവ് തന്നെ വെള്ളവും ചേർക്കുക.
തുണി മുഴുവനും നമ്മൾ മുക്കിവയ്ക്കുന്നുണ്ടെങ്കിൽ കൂടുതൽ അളവിൽ ഈ രണ്ട് പദാർത്ഥങ്ങളും എടുക്കേണ്ടതുണ്ട് അല്ലാത്തപക്ഷം കറയുള്ള ഭാഗം മാത്രം ഇളക്കി കളയുന്നതിന് ഇവ രണ്ടും തുല്യ അളവിൽ എടുത്ത് തുണി ഒരു ദിവസം മുഴുവനും മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അടുത്തദിവസം കറ ഒന്നു കുതിർന്നിട്ടുണ്ടാവും അടുത്തതായി അല്പം പെട്രോൾ എടുത്ത് ഒരു ബ്രഷ് കൊണ്ട് കറയുള്ള.
ഭാഗത്ത് നല്ലപോലെ ഉരച്ചു കൊടുക്കണം ഒരുപാട് ബലം കൊടുത്ത് കുറയ്ക്കേണ്ടതില്ല ചെറുതായി ഉരച്ചെടുക്കുമ്പോൾ തന്നെ കറ മുഴുവനായും പോയി കിട്ടും. പെട്രോളിന് പകരം മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ക്ലോറക്സ് ലിക്വിഡ് കൊണ്ടും കറ കളയാവുന്നതാണ്. നിറമുള്ള തുണികളിൽ ആണെങ്കിൽ ക്ലോറക്സ് ഉപയോഗിക്കുവാൻ പറ്റില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.