മുടി നരക്കുന്നത് പൊതുവേ പ്രായമാകുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി തെറ്റായ ആഹാരരീതി ഉറക്കമില്ലായ്മ മാനസിക സമ്മർദ്ദം തുടങ്ങിയവയാണ് പ്രധാനമായും അകാലനരയ്ക്ക് കാരണമാകുന്നത്. മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ആയി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ കെമിക്കലുകൾ.
അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു. മുടി കറുപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള ഡൈകൾ ലഭ്യമാണെങ്കിലും ഇവ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുകയും മുടികൊഴിച്ചിൽ മുടി പൊട്ടൽ തുടങ്ങിയവയും കാരണമാകുന്നു. നാച്ചുറൽ ആയി ഡൈ തയ്യാറാക്കുവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ഉത്തമം. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചാണ്.
ഇവിടെ ഡൈ തയ്യാറാക്കുന്നത്. തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഈ ഡൈ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. ഇതിനായി ഉപയോഗിക്കുന്നത് അലോവേര ഉലുവ തിപ്പല്ലി തുടങ്ങിയവയാണ്. ആദ്യം തന്നെ അലോവേര രണ്ടായി മുറിച്ച് അതിനകത്തേക്ക് ഉലുവ കുതിർക്കാനായി വയ്ക്കുക. ഒരു ദിവസം മുഴുവനും ഇങ്ങനെ വയ്ക്കേണ്ടതുണ്ട്. അടുത്ത ദിവസം ഉലുവ നല്ലപോലെ കുതിർന്നു.
കഴിയുമ്പോൾ കറ്റാർവാഴയുടെ ജെല്ലും കുതിർന്ന ഉലുവയും വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലുള്ള അത് ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് മാറ്റുക പിന്നീട് അതിലേക്ക് കുറച്ച് തിപ്പലി കൂടി ചേർത്തു കൊടുക്കണം. ഇവ നല്ല പോലെ യോജിപ്പിച്ച് ഇളക്കി ഒരു ദിവസം അങ്ങനെ തന്നെ അനങ്ങാതെ സൂക്ഷിക്കുക. അടുത്ത ദിവസം ആവുമ്പോഴേക്കും ഡൈ തയ്യാറാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.