മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും വെള്ളത്തുണികൾ ആണെങ്കിൽ അത് കഴുകി ഇട്ടാൽ പെട്ടെന്ന് തന്നെ കരിമ്പന ഉണ്ടാകുന്നു. കുട്ടികളുടെ യൂണിഫോം ആണെങ്കിലും അത് ദിവസവും കഴുകാതെ പറ്റില്ല എന്നാൽ കഴുകി കഴിഞ്ഞാൽ ഉണങ്ങാതെ ആവുമ്പോൾ അതിൽ കരിമ്പന ഉണ്ടാകുന്നു ഷർട്ടിന്റെ കോളർ ഭാഗത്തും കൈക്കുഴി ഭാഗത്തും .
നല്ലപോലെ അഴുക്കും ദുർഗന്ധവും ഉണ്ടാകും. പക്ഷേ ഒട്ടും തന്നെ ബ്രഷ് ഉപയോഗിക്കാതെ തുണികൾ നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ബ്രഷ് ഉപയോഗിച്ച് വരക്കുകയാണെങ്കിൽ തുണി പെട്ടെന്ന് തന്നെ നാശമായി പോകും എന്നാൽ ഈ ഒരു രീതിയിൽ ചെയ്താൽ എത്രകാലമായാലും തുണിയുടെ നിറവും ഗുണവും മങ്ങി പോവുകയില്ല ആദ്യം തന്നെ ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുത്ത് .
അതിലേക്ക് കുറച്ച് കല്ലുപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും കൂടി ചേർത്തു കൊടുക്കണം. വീട്ടിൽ നമ്മൾ ഏത് ഡിറ്റർജന്റ് ആണോ ഉപയോഗിക്കുന്നത് അതുകൂടി അതിൽ ചേർത്തു കൊടുക്കേണ്ടതുണ്ട്. തുണികൾ നല്ലപോലെ ആ വെള്ളത്തിൽ മുക്കിവെച്ച് കുറച്ചു സമയത്തിന് ശേഷം മാത്രമേ കഴുകേണ്ട ആവശ്യമുള്ളൂ കൈകൊണ്ട് ഒന്നും ഉരയ്ക്കാതെ തന്നെ .
ബ്രഷ് ഉപയോഗിക്കാതെ എത്ര അഴുക്കുള്ള വെള്ള വസ്ത്രവും പുതിയത് പോലെയായി മാറും. വെള്ള നിറത്തിലുള്ള തുണിയുടെ നിറം വർദ്ധിപ്പിക്കുവാനും കരിമ്പന വരാതിരിക്കുവാനും ഈ രീതിയിൽ ക്ലീൻ ചെയ്താൽ മതിയാകും. പ്രത്യേകിച്ചും മഴക്കാലമായാൽ ഈ ടിപ്പു വളരെയധികം ഉപയോഗപ്രദം ആകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.