വീട്ടുജോലികൾ എളുപ്പമാക്കുന്നതിനുള്ള ഒരുപാട് നല്ല ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ എളുപ്പത്തിൽ ജോലികൾ തീർക്കുവാനും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കുവാനും ചില സൂത്രങ്ങൾ ഉണ്ട്. മിക്ക ആളുകൾക്കും അറിയാത്ത ഇത്തരത്തിലുള്ള ഐഡിയകൾ എല്ലാവർക്കും ഉപകാരപ്രദമാകും. പലപ്പോഴും നമ്മൾ നെയ്യ് വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ കുറച്ചു ദിവസം കഴിഞ്ഞാൽ .
അതിൻറെ രുചിയിൽ വ്യത്യാസം വരാറുണ്ട്.എന്നാൽ നെയ്യിന്റെ ബോട്ടിലിൽ അല്പം ശർക്കരയിടുകയാണെങ്കിൽ ഇത്ര ദിവസം കഴിഞ്ഞാലും രുചിക്ക് മാറ്റം വരില്ല. സ്ത്രീകൾക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് നെയിൽ പോളിഷ്. എന്നാൽ കൂടുതൽ ദിവസം ഇത് എടുത്തു വെച്ചാൽ പെട്ടെന്ന് തന്നെ കട്ട പിടിക്കുകയും പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവുകയും ചെയ്യുന്നു. എത്ര കട്ട കുത്തിയ നെയിൽ പോളിഷ് ഉപയോഗിക്കാൻ.
പറ്റുന്ന രീതിയിൽ ആക്കി എടുക്കുവാൻ പണ്ടുമുതൽക്കേ മിക്ക ആളുകളും പ്രയോഗിക്കുന്ന ഒരു സൂത്രമാണ് സ്പ്രേ ഉപയോഗിക്കുന്നത്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പെർഫ്യൂം നെയിൽ പോളിഷ് കുപ്പിയുടെ അകത്തേക്ക് സ്പ്രേചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ എത്ര ദിവസമായാലും അത് കട്ട പിടിക്കുകയുമില്ല. നമ്മുടെ ഫേവറേറ്റ് കളറുകൾ എപ്പോൾ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്.
മഴക്കാലമായാൽ കൊതുകുകളുടെ ശല്യം എല്ലാ വീട്ടിലും ഉണ്ടാകും പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ നമുക്ക് യാതൊരു തരത്തിലുള്ള ലിക്വിഡുകളും തിരികളും ഉപയോഗിക്കുവാൻ പറ്റില്ല. ഇതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ യാതൊരു ദോഷവും ഇല്ലാതെ കൊതുകുകളെ തുരത്താനുള്ള ഒരു കിടിലൻ ഐഡിയ ഈ വീഡിയോയിൽ പറയുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.