ഇനി വീട് ക്ലീൻ ചെയ്യാൻ ഒരു രൂപ മുടക്കേണ്ട! ഒരു കിടിലൻ സൊല്യൂഷൻ

നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ ഗുണങ്ങളിൽ മികച്ചതും രുചികരവുമായ ഒരു പഴമാണ് പപ്പായ. പപ്പായയുടെ ആരോഗ്യകരമായ ഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. പണ്ടുകാലങ്ങളിൽ എല്ലാ വീട്ടിലും ഒരു പപ്പായ മരം എങ്കിലും ഉണ്ടാവും എന്നാൽ ഇന്ന് മിക്ക ആളുകളും പപ്പായ കാശുകൊടുത്താണ് വാങ്ങിക്കുന്നത്. പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും നിരവധി വിറ്റാമിനുകൾ ലഭിക്കുന്നതിനും.

   

പപ്പായ ദിവസവും കഴിക്കുന്നത് ഏറെ ഗുണകരമാണ്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പപ്പായ വീട് വൃത്തിയാക്കുന്നതിനും ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കുന്നതിനും ഉപയോഗിക്കാം അത് എങ്ങനെയാണെന്ന് വ്യക്തമായി തന്നെ ഈ വീഡിയോയിൽ പറയുന്നു. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പപ്പായയുടെ ഇലകളാണ്. ഈ ഒരു സൊലൂഷൻ മാത്രം മതി.

വീട് കണ്ണാടി പോലെ തിളങ്ങും. ആദ്യം തന്നെ രണ്ട് പപ്പായയുടെ ഇലകൾ എടുത്ത് നല്ലവണ്ണം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. പിന്നീട് അതിലേക്ക് ചെറുനാരങ്ങ ചെറുതായി മുറിച്ച് ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. നല്ലപോലെ തിളപ്പിച്ചതിനു ശേഷം തീ അണച്ച് ചൂടാറിയതിനു ശേഷം അരിച്ചെടുക്കുക.

ഇത് ഒരുപാട് ദിവസം എടുത്തു വയ്ക്കാൻ ഒന്നും പറ്റുകയില്ല അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമുള്ള സമയത്ത് തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം. അതിലേക്ക് ബേക്കിംഗ് സോഡയും ഡിഷ് വാഷും ചേർത്ത് യോജിപ്പിക്കുക. ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കിയതിനുശേഷം അത് ഒരു സ്പ്രേ ബോട്ടിലിൽ മാറ്റി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.