ഇന്ന് മിക്ക ആളുകളും ഗ്രാഫ്റ്റിംഗ് ചെയ്യാറുണ്ട് എന്നാൽ പലരുടെയും പരാതി, വിചാരിച്ച റിസൾട്ട് ലഭിക്കുന്നില്ല എന്നതാണ്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ എങ്ങനെ ഗ്രാഫ്റ്റിംഗ് ചെയ്യാം എന്നും അതിനുശേഷം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വ്യക്തമായി തന്നെ പറയുന്നു. പ്രധാനമായും നമ്മൾ ഗ്രാഫ്റ്റിംഗ് ചെയ്യുന്നത് മാവും റോസാപ്പൂവും ആണ്. നമ്മൾക്ക് ഏതു തരത്തിലുള്ള മാങ്ങയാണോ.
ആവശ്യമായിട്ടുള്ളത് അതിൻറെ ഒരു ചെറിയ കമ്പ് എടുക്കണം അതിനെയാണ് സയോൺ എന്ന് പറയുന്നത്. അങ്ങനെ സയോൺ സെലക്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ഉണങ്ങാത്ത പച്ചപ്പുള്ള കമ്പ് വേണം തിരഞ്ഞെടുക്കുവാൻ. പിന്നീട് ആവശ്യമായിട്ടുള്ളത് സ്റ്റോക്ക് ആണ് അത് തയ്യാറാക്കുവാൻ വളരെ എളുപ്പമാണ് നമ്മൾ കഴിച്ച മാങ്ങയുടെ വിത്തെടുത്ത് ഒരു ഗ്രോ ബാഗിൽ മുളപ്പിച്ചാൽ മതിയാകും.
ഗ്രാഫ്റ്റിംഗ് ചെയ്യുവാൻ ഏതു മാവു വേണമെങ്കിലും നമുക്ക് സെലക്ട് ചെയ്യാവുന്നതാണ്. ഗ്രാഫ്റ്റിംഗ് ചെയ്യുവാനായി നമ്മൾ ഉപയോഗിക്കേണ്ടത് നല്ല മൂർച്ചയുള്ള ബ്ലേഡ് അല്ലെങ്കിൽ കത്തി തുടങ്ങിയവയാണ്. ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ സ്റ്റോക്കിൽ മുകളിൽ നിന്നും താഴേക്ക് ഒരു ചെറിയ കട്ടിംഗ് കൊടുക്കണം. അതിനുശേഷം സയൺ വി ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം ചെത്തുന്ന സമയത്ത്.
നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചതവ് വരാത്ത രീതിയിൽ നല്ല ഷാർപ് ആയി തന്നെ മുറിച്ചെടുക്കണം. പല ആളുകൾക്കും തെറ്റു പറ്റുന്നത് അത് കട്ട് ചെയ്യുന്ന സമയത്താണ് ഒട്ടുംതന്നെ മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് ചതഞ്ഞ രീതിയിൽ മുറിച്ചെടുക്കുമ്പോൾ അവിടെ ഫലം ഉണ്ടാവുകയില്ല. ഗ്രാഫ്റ്റിംഗ് ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.