പാത്രങ്ങൾ വെട്ടി തിളങ്ങുവാൻ ലിക്വിഡിൽ ഇത് ചേർത്താൽ മതി, കിടിലൻ സൂത്രങ്ങൾ…

എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കള ജോലികൾ എളുപ്പമാക്കുന്നതിനും കുറഞ്ഞ സമയം കൊണ്ട് വീട്ടുജോലികൾ പൂർത്തിയാക്കുവാനും വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ചെയ്തെടുക്കാൻ പറ്റുന്ന വളരെ നല്ല ടിപ്പുകൾ ആണ്.

   

ഓരോ വീട്ടമ്മമാരുടെയും അടുക്കളയിൽ തലവേദന പിടിച്ച ഒരു ജോലിയാണ് കുന്നുകൂടി കിടക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കുക എന്നത്. വല്ല ഫങ്ക്ഷനും നടക്കുന്ന സമയമാണെങ്കിൽ ഒരുപാട് പാത്രങ്ങൾ കഴുകി എടുക്കേണ്ടതായി വരുന്നു എന്നാൽ കുറഞ്ഞ സമയം കൊണ്ട് ഇത് മുഴുവനും ക്ലീൻ ചെയ്ത് എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ.

ചേർത്ത് കൊടുക്കുക പിന്നീട് അതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുത്ത് നാരങ്ങാനീര് പിഴിഞ്ഞു കൊടുക്കുക. നാരങ്ങ ഇല്ലെങ്കിൽ അതിനു പകരമായി വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. പിന്നീട് അതിലേക്ക് നമ്മൾ പാത്രം കഴുകുന്ന ഏതെങ്കിലും ലിക്വിഡ് കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാത്രങ്ങൾ നല്ലപോലെ ക്ലീൻ ആവുകയും മണം പോവുകയും കുറച്ച് ലിക്വിഡ് കൊണ്ട് മാത്രം.

കൂടുതൽ പാത്രങ്ങൾ ക്ലീൻ ചെയ്യുവാനും കഴിയും. ഈയൊരു സൊലൂഷൻ തയ്യാറാക്കി അത് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുകയാണെങ്കിൽ വളരെ കുറച്ചു മാത്രം മതിയാകും. ഒരുപാട് പാത്രങ്ങൾ ഉണ്ടെങ്കിലും നിമിഷ നേരം കൊണ്ട് കുറച്ച് ലിക്വിഡ് ഉപയോഗിച്ച് പുതു പുത്തൻ ആക്കി മാറ്റുവാനും സാധിക്കും. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.